‘വില്ലനി’ൽ മാത്യു മാഞ്ഞൂരാനായി ലാലിന്‍റെ കിടിലൻ രംഗങ്ങൾ

ആയുർവ്വേദ ചികിത്സകഴിഞ്ഞ് ശരീരത്തെ അടിമുടിയൊന്ന് ഉടച്ചുവാര്‍ത്താണ് മോഹൻലാൽ തന്റെ പുതിയ ചിത്രമായ ‘വില്ലനിൽ’ എത്തിയത്.ചിത്രത്തിൽ മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രമാണ് ലാലിന്.സമര്‍ത്ഥനായ പോലീസ് ഓഫീസറാണ് ചിത്രത്തിലെ മാത്യ മാഞ്ഞൂരാൻ എന്ന കഥാപാത്രം.നൂറിലേറെയുള്ള ശരീരഭാരം 90-ൽ താഴെയാക്കിയാണ് പുതിയ കഥാപാത്രത്തിനായള്ള മാറ്റം വരുത്തിയിരിക്കുന്നത്. ഒപ്പം നരച്ച തലമുടിയും താടിയുമായി സോൾട്ട് ആൻഡ് പെപ്പർ ലുക്ക്.

ഭാരം കൂടാതെയിരിക്കാൻ കടുത്ത ആഹാരനിയന്ത്രണത്തിലാണ് ലാല്‍. രാവിലെയും ഉച്ചയ്ക്കും സന്ധ്യയ്ക്കും പാല്‍ക്കഞ്ഞി മാത്രം. ഒപ്പം പുഴുങ്ങിയ നേന്ത്രപ്പഴവും. കാഴ്ചയില്‍ ഗ്രാന്റ് മാസ്റ്ററിലെ ചന്ദ്രശേഖറിനെ ഓര്‍മ്മപ്പെടുത്തുന്നുവെങ്കിലും മാത്യു മാഞ്ഞൂരാന്‍ സ്‌ക്രീനില്‍ വ്യത്യസ്തനായിരിക്കുമെന്നുറപ്പ്. നാടകീയത പൂര്‍ണ്ണമായും ഒഴിവാക്കി, കണ്ണുകൾ കൊണ്ടുള്ള സൂക്ഷ്മാഭിനയത്തിലാണ് ലാല്‍ ശ്രദ്ധ വയ്ക്കുന്നതെന്നാണ് അണിയറസംസാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top