വില്ലന് വില്ലനായി കണ്ണൂരിൽ ഒരാൾ …

തിരുവനന്തപുരം: വില്ലന് വില്ലനായി കണ്ണൂരിൽ ഒരാൾ …വെള്ളിയാഴ്ച റിലീസായ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ വില്ലന്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമം. കണ്ണൂരിലെ ഒരു തിയേറ്ററിലാണ് സംഭവം നടന്നത്. സിനിമയ്ക്കു തന്നെ വില്ലനാവാന്‍ ശ്രമിച്ച ആളുടെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മലയോര മേഖലയായ ചെമ്പന്തൊട്ടിയില്‍ നിന്നെത്തിയ 33 കാരനായ ഇയാള്‍ വര്‍ക് ഷോപ്പ് ജീവനക്കാരനാണെന്നാണ് സൂചന.സിനിമയിലെ ആക്ഷന്‍ രംഗങ്ങളാണ് ഇയാള്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചത്.ആവേശം മൂത്ത് യുവാവ് ചെയ്തു പോയതാവാം ഇതെന്നും വ്യാജ പകര്‍പ്പ് ഉണ്ടാക്കുകയല്ല ലക്ഷ്യമെന്നുമെനാണ് പോലീസ് കരുതുന്നത്.

കേരളത്തിലടക്കം ആയിരത്തിലധികം തിയേറ്ററുകളിലാണ് വില്ലന്‍ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയത്.കണ്ണൂരിലെ സവിത തിയേറ്ററില്‍ രാവിലെ എട്ടു മണിക്കു നടന്ന വില്ലന്റെ ഫാന്‍സ് ഷോയ്ക്കിടെയാണ് ഒരു വിരുതന്‍ ഫോണില്‍ സിനിമയിലെ രംഗങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത്.സിനിമയിലെ രംഗങ്ങള്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തുന്നതായി വിതരണക്കാരുടെ പ്രതിനിധിയാണ് കണ്ടെത്തിയത്. ഇയാള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം മോഹന്‍ലാല്‍ ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. പലപ്രത്യേകതകളുമായാണ് സിനിമ എത്തുന്നത്. അവ ഏതാണെന്ന് നോക്കാം:villan1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായാണ് 8 കെ റസല്യൂഷനില്‍ ഒരു സിനിമ ചിത്രീകരിക്കുന്നത്.
2. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹീലിയം 8കെ ക്യാമയിലാണ് പൂര്‍ണ്ണമായും വില്ലന്‍ ചിത്രീകരിച്ചിരിക്കുന്നത്.
3. തമിഴ്‌തെലുങ്ക് താരങ്ങളായ വിശാല്‍, ശ്രീകാന്ത്, ഹന്‍സിക എന്നിവരുടെ ആദ്യ മലയാള ചിത്രമാണിത്.
4. ചിത്രത്തിലെ ഒരു ഗാനത്തിന് മാറ്റെ പെയിന്റിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്.
5. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ രവി വര്‍മ്മയാണ് ആക്ഷന്‍ സ്വീകന്‍സുകള്‍ ഒരുക്കിയിരിക്കുന്നത്. ഒരു സ്റ്റണ്ട് രംഗത്തിലെ മുഴുവന്‍ ഫൈറ്റേഴ്‌സും ഫ്രാന്‍സ്‌റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്
6. പുലിമുരുകനെ മറികടന്ന് റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ തുക റൈറ്റ് വില്‍പ്പനയിലെ സ്വന്തമാക്കിയ ചിത്രം

7. ബാംഗ്ലൂരില്‍ ഫാന്‍സ് ഷോ കളിക്കുന്ന ആദ്യ മലയാള സിനിമയാണ് വില്ലന്‍
8. ഏറ്റവും കൂടുതല്‍ ഫാന്‍സ് ഷോ എന്ന പുലിമുരുകന്റെയും (125 ഷോ) മേഴ്‌സലിന്റെയും ( 134) റെക്കോര്‍ഡ് തകര്‍ത്ത കേരളത്തില്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് വില്ലന്‍ (154 ഫാന്‍സ് ഷോ)
9. റോക്കലൈന്‍ ആദ്യമായി മലയാളത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് വില്ലന്‍.
10. റെക്കോര്‍ഡ് വിലക്കാണ് ഓഡിയോ സോങ്‌സ് ജിന്ഗ്ലി മ്യൂസിക്ക് വാങ്ങിയത്.

Top