വില്ലന് പിന്നാലെ മാസ്റ്റര്‍പീസിനും വ്യാജ കളക്ഷൻ

കൊച്ചി:വില്ലന് പിന്നാലെ തിയറ്ററിലെത്തിയ മാസ്റ്റര്‍പീസും ലക്ഷ്യം വയ്ക്കുന്നത് കളക്ഷന്‍ റെക്കോര്‍ഡ് തന്നെയാണ് . മാസ്റ്റര്‍പീസ് തിയറ്ററിലെത്തി ആദ്യദിന പ്രദര്‍ശനങ്ങള് പൂര്‍ത്തിയാക്കിയതിന് പിന്നാലെ ചിത്രത്തിന്റെ കളക്ഷനും പുറത്ത് വന്നു.എന്നാല്‍ വ്യത്യസ്തമായ കളക്ഷനുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഒന്നും ഔദ്യോഗികമല്ലെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഈ കണക്കുകള്‍ ഒന്നും യഥാര്‍ത്ഥമല്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ നിര്‍മാണ കമ്പനി മുന്നോട്ട് വന്നിരിക്കുകയാണ്. ചില ട്വിറ്റര്‍ ഗ്രൂപ്പുകളാണ് ഈ കളക്ഷന്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.ആദ്യദിന കളക്ഷനില്‍ വില്ലന്റെ റെക്കോര്‍ഡ് തകര്‍ത്ത് മാസ്റ്റര്‍പീസ് ആറ് കോടിയെന്ന് ഒരു പ്രചരണം ഉണ്ട്. അതിനൊപ്പം തന്നെ ചിത്രത്തിന്റെ കളക്ഷന്‍ 2.94 കോടിയാണെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു. എന്നാല്‍ ഇതൊന്നും യഥാര്‍ത്ഥമല്ലെന്നാണ് ചിത്രം നിര്‍മിച്ച റോയല്‍സിനിമാസ് പറയുന്നത്.റിലീസ് ദിനം മാസ്റ്റര്‍പീസ് കേരളത്തില്‍ 1287 പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. എന്നാല്‍ ചിത്രത്തിന്റെ ആദ്യദിന കളക്ഷന്‍ ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് നിര്‍മാണ കമ്പിയായി റോയല്‍ സിനിമാസ് പറയുന്നത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.25564834_2047969975434848_1832018258_n വ്യാജ കണക്കുകള്‍ നിരത്തിയാണ് ഇത്തരം ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ കളക്ഷന് റിപ്പോര്‍ട്ട് പെരുപ്പിച്ച് കാണിക്കുന്നത്. തങ്ങള്‍ ചിത്രത്തിന്റെ കളക്ഷന്‍ കണക്കുകള്‍ ഔദ്യോഗികമായി തന്നെ പുറത്ത് വിടുമെന്നും നിര്‍മാതാക്കള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.ഇതിന് മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ആദ്യദിന കളക്ഷനും ഇത്തരത്തില്‍ വ്യാജമായി പ്രചരിച്ചിരുന്നു. അന്ന് ചിത്രത്തിന് കളക്ഷന്‍ കുറച്ച് കാണിച്ചായിരുന്നു പ്രചരണം. ഒടുവില്‍ ചിത്രത്തിന്റെ അണയറ പ്രവര്‍ത്തകര്‍ തന്നെ യഥാര്‍ത്ഥ കളക്ഷന്‍ പുറത്ത് വിടുകയായിരുന്നു.
ഏറെ കാലത്തിന് ശേഷം മമ്മൂട്ടി ആരാധകര്‍ക്ക് ലഭിച്ച ഒരു മാസ് കഥാപാത്രമാണ് എഡ്ഡി അഥവാ എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകന്‍. മാസ് ആക്ഷന്‍ ഹീറോയായി മമ്മൂട്ടി ചിത്രത്തില്‍ നിറഞ്ഞ് നിന്നു. യുവതാരങ്ങളും തകര്‍ത്താടിയപ്പോള്‍ ഒരു തട്ടുപൊളിപ്പന്‍ ക്യാമ്പസ് ചിത്രമായി മാസ്റ്റര്‍പീസ് മാറി.ഉദയകൃഷ്ണ എന്ന മാസ് തിരക്കഥാകൃത്തിന്റെ സാന്നിദ്ധ്യമായിരുന്നു ചിത്രത്തിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചത്. ആദ്യ 100 കോടി ചിത്രമായി പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് വാസുദേവാണ്. രാജാധിരാജയ്ക്ക് ശേഷം ഈ കോമ്പിനേഷന്‍ ഒന്നിക്കുന്ന മാസ് ചിത്രമാണ് മാസ്റ്റര്‍പീസ്.
Top