കൊച്ചി: ഒടിയന്റെ മൂന്നാം ഷെഡ്യൂളിലേക്ക് നീങ്ങുകയാണ് അണിയറക്കാര്‍. കൂടുതല്‍ ചെറുപ്പമായ മോഹന്‍ലാലിനെയാണ് ഈ ഭാഗങ്ങളില്‍ ചിത്രീകരിക്കുന്നത്.ഇപ്പോള്‍ ടീം ബ്രേക്ക് എടുത്തിരിക്കുന്നത് 30 വയസ്സുകാരന് മാണിക്യനാകാന്‍ മോഹന്‍ലാലിന്റെ രൂപ മാറ്റത്തിനായാണ്. അഭിനയ ജീവിതത്തിലെ അമ്പരപ്പിക്കുന്ന മേക്കോവറുമായി മോഹന്‍ലാല്‍ എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
ഒടിയന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായാണ് 30 വയസ്സുകാരനായി ലാല്‍ മാറിയിരിക്കുന്നത്. മോഹന്‍ലാലിന്റെ അത്ഭുത രൂപമാറ്റം സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. മോഹന്‍ലാലിന്റെ ഈ രൂപമാറ്റം സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലാകുന്നത്.ക്യൂട്ട് ലുക്കില്‍ ലാലേട്ടന് ഡിസംബര്‍ 5-ാം തീയതി ജോയിന്‍ ചെയ്യുമെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് ട്വിറ്ററിലൂടെ പറഞ്ഞു.
കഠിനമായ വ്യായാമ മുറകളിലൂടെയും യോഗയിലൂടെയും 30 കാരനായി ലാലേട്ടന് മാറിയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കഠിനമായ പരിശീലനത്തിനായി പ്രത്യേക ടീമും വിദേശത്ത് എത്തിയിരുന്നു. ഫ്രാന്‍സില്‍ നിന്നുള്ള ഈ ടീമില്‍ 25 പേരുണ്ട്. പഴയ മോഹന്‍ലാലിനെ വീണ്ടും കാണാനാകും എന്നതാണ് ആരാധകരുടെ ആകാംക്ഷ വര്‍ധിപ്പിക്കുന്ന മറ്റൊരു കാര്യം. നിലവില്‍ 65കാരനായ മാണിക്യന്റെ ജീവിതഘട്ടങ്ങളാണ് ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നത്.