എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാള്‍ ആശംസകള്‍; അമൃതാനന്ദമയിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

കൊച്ചി: ഇന്ന് മാതാ അമൃതാനന്ദമയിയുടെ ജന്മദിനമാണ്. ജന്മദിനത്തില്‍ മാതാ അമൃതാനന്ദമയിക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. എന്റെ അമ്മയ്ക്ക് ഈ മകന്റെ പിറന്നാള്‍ ആശംസകള്‍ എന്നാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.

ആഘോഷങ്ങളില്ലാതെയാണ് അമൃതാനന്ദമയി ഇന്ന് 65-ാം പിറന്നാള്‍ ആചരിക്കുന്നത്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയില്‍ പിറന്നാള്‍ ചടങ്ങുകള്‍ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ ആശ്രമത്തില്‍ എത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ ഗണപതിഹോമത്തോടെ പരിപാടികള്‍ തുടങ്ങും. 7.30നു സത്സംഗ്. ഒമ്പതിനു ഗുരുപാദുകപൂജയ്ക്കു സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്‍കും. തുടര്‍ന്ന് അമൃതാനന്ദമയി ജന്മദിനസന്ദേശം നല്‍കും. പ്രളയരക്ഷാദൗത്യത്തിനിടെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സഹായം, മഠം നല്‍കുന്ന പെന്‍ഷന്‍, വിദ്യാമൃത സ്‌കോളര്‍ഷിപ്, ചികിത്സാ സഹായം എന്നിവയുടെ വിതരണവും സമൂഹവിവാഹവും വേദിയില്‍ നടക്കും. ഉച്ചയോടെ അമൃതാനന്ദമയിയുടെ ദര്‍ശനം ആരംഭിക്കും.

Top