മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം; ഒരു സിനിമയിലഭിനയിക്കാന്‍ ആറുകോടി

മലായാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന് ഞെട്ടിക്കുന്ന പ്രതിഫലം. പക്ഷെ മലയാളത്തില്‍ നിന്നല്ല തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് ആറുകോടി രൂപ ലാലിന് ലഭിച്ചത്.

പകരം ‘ജനതാ ഗാരേജ്’ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് ഇത്രയും പ്രതിഫലം ലാലിനെ തേടിയെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മലയാളത്തില്‍ ഒരു താരത്തിനും ഇത്രയും തുക ലഭിച്ചിട്ടില്ലെന്നാണ് കണക്ക്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ആറുകോടിയും പണമായല്ല ലാലിന് നിര്‍മ്മാതാക്കള്‍ നല്‍കിയത്. ഒന്നരക്കോടി രൂപ പണമായും, സിനിമയുടെ മലയാളത്തിന്റെ വിതരണാവകാശവുമാണ് ലാലിന് ലഭിച്ചത്. മോഹന്‍ലാല്‍ ഈ വിതരണാവകാശം 4.5 കോടി രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.

കൊരട്ടാല ശിവയാണ് ജനതാ ഗാരേജിന്റെ സംവിധായകന്‍. മൈത്രി മൂവി മേക്കേഴ്സാന് സിനിമ നിര്‍മ്മിക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആറും ചിത്രത്തില്‍ മറ്റൊരു നായകനായി എത്തുന്നു.

Top