വത്തിക്കാന്‍: അഗതികളുടെ അമ്മയായ മദര്‍ തെരേസയെ സെപ്റ്റംബര്‍ നാലിന് വിശുദ്ധയായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ വച്ചാകും പ്രഖ്യാപനം നടക്കുക. 2003 ലാണ് മദര്‍ തെരേസയെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത് മദര്‍ തെരേസ ( 1910 ഓഗസ്റ്റ് 26 1997 സെപ്റ്റംബര്‍ 5)
അല്‍ബേനിയന്‍ ദമ്പതികളുടെ മകളായി മാസിഡോണിയയില്‍ ജനനം. യഥാര്‍ഥ പേര് ആഗ്‌നസ് ബൊജക്‌സ്യൂ. അയര്‍ലന്‍ഡിലെ ഡബ്ലിനിലുള്ള റാത്ഫര്‍മാം ലൊറേറ്റ കന്യാസ്ത്രീമഠത്തില്‍ ചേര്‍ന്നത് 1928ല്‍; തുടര്‍ന്ന് തെരേസയെന്ന പേരു സ്വീകരിച്ചു. 19 ാം വയസില്‍ ഇന്ത്യയിലെത്തി. ‘മിഷനറീസ് ഓഫ് ചാരിറ്റി’ എന്ന സന്യാസ സമൂഹം രൂപീകരിച്ചു കൊല്‍ക്കത്ത കേന്ദ്രമാക്കി അനാഥരെയും അഗതികളെയും സംരക്ഷിച്ച് സേവനത്തിന്റെ നീണ്ട 45 വര്‍ഷങ്ങള്‍. ‘നിര്‍മല്‍ ഹൃദയ്’, ‘ശിശുഭവന്‍’, ‘ശാന്തിനഗര്‍’ തുടങ്ങിയ അനുബന്ധ സേവനങ്ങള്‍.
1951ല്‍ ഇന്ത്യന്‍ പൗരത്വം. 1979ല്‍ സമാധാന നൊബേല്‍; 1962ല്‍ പത്മശ്രീ, മഗ്‌സെസെ പുരസ്‌കാരം, 1972 ല്‍ ജവാഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സമാധാന സമ്മാനം, 1980ല്‍ ഭാരതരത്‌ന എന്നിവ ലഭിച്ചു.