മതഭ്രാന്തുപിടിച്ച മൗലികവാദിയും തട്ടിപ്പുകാരിയുമാണ്; മദര്‍ തെരേസയെ വിശുദ്ധയാക്കിയതിനെ ചോദ്യംചെയ്ത് കട്ജു

katju_profile

തിരുവനന്തപുരം: മദര്‍ തെരേസ മതമൗലിക വാതിയും വര്‍ഗീയ ഭ്രാന്തു ബാധിച്ച തട്ടിപ്പുകാരിയുമാണെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഒരാളുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയായ ദാരിദ്ര്യത്തെ ദൈവത്തിന്റെ സമ്മാനമാണെന്ന് പറഞ്ഞ അവരുടെ വിവരക്കേട് പണ്ടുമുതലേ മനസ്സിലായതാണെന്ന് കട്ജു പറയുന്നു.

അവരുടെ വിവരക്കേട് പലപ്പോഴായി മനസ്സിലായതാണ്. നോബേല്‍ സമ്മാനം വാങ്ങിയതിനുശേഷം അവര്‍ ഗര്‍ഭച്ഛിദ്രത്തെപ്പറ്റി സംസാരിച്ചു. ഇതില്‍ തന്നെയുണ്ട് അവരുടെ വിവരക്കേട്. അവരെ വിശുദ്ധായാക്കേണ്ടതില്ലെന്നും കട്ജു പറയുന്നു. ആരാധകര്‍ ഇത്രയ്ക്ക് കോലാഹലമുണ്ടാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കഡ്ജു വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്റെ അഭിപ്രായത്തില്‍ അവര്‍ പിന്തിരിപ്പയായ, അല്‍പ വിദ്യാസമ്പന്നയായ, മതഭ്രാന്തുപിടിച്ച മൗലികവാദിയും തട്ടിപ്പുകാരിയുമായിരുന്നു. പ്രതികരണ ശേഷിയില്ലാതെ മിഴിച്ചിരുന്ന ഒരു സദസ്സിന് മുന്നില്‍വെച്ച് ലോകസമാധാനത്തിന്റെ ഏറ്റവുംവലിയ ഘാതകന്‍ ഗര്‍ഭച്ഛിദ്രമാണ് എന്നാണ് അവര്‍ പറഞ്ഞത്. ലോകസമാധാനവും അബോര്‍ഷനും തമ്മില്‍ എന്താണ് ബന്ധമെന്ന് ചിന്തിച്ച് ആരും അന്തംവിട്ടുപോകും.

വ്യാജവും നാണക്കേടുണ്ടാക്കുന്നതുമായ അത്ഭുതങ്ങളാണ് അവരെ വിശുദ്ധയാക്കാന്‍ കണ്ടെത്തിയതെന്നാണ് കട്ജുവിന്റെ പരിഹാസം. കാന്‍സര്‍ ബാധിച്ച മുഴ ഇല്ലാതാക്കാന്‍ മദര്‍തെരേസയുടെ ചിത്രത്തില്‍ നിന്ന് വെളിച്ചംവന്നുവെന്ന ബംഗാളി സ്ത്രീയുടെ മൊഴിയാണ് തെളിവായി സ്വീകരിച്ചത്. പക്ഷേ, അവര്‍ക്ക് കാന്‍സറിന് കാരണമാകുന്ന മുഴയുണ്ടായിരുന്നില്ലെന്നും വയറില്‍ രൂപപ്പെട്ട സിസ്റ്റ് മരുന്നുനല്‍കിത്തന്നെ ഭേദപ്പെടുത്തിയെന്ന് അവരുടെ ഫിസിഷ്യന്‍ ഡോ. രഞ്ജന്‍ മുസ്തഫി തന്നെ സാക്ഷ്യപ്പെടുത്തിയിണ്ടെന്നും കട്ജു പറയുന്നു. അവരെ വത്തിക്കാനില്‍ നിന്നുള്ള അന്വേഷണസംഘം ചോദ്യംചെയ്തിരുന്നില്ലെന്നും കട്ജു പറയുന്നു.

ഡുവലിയര്‍ കുടുംബത്തില്‍ നിന്നും ലിങ്കണ്‍ സേവിങ്സില്‍ നിന്നും ലഭിച്ച പണവും സംഭാവനയായി ഒഴുകിയെത്തിയ പണവുമെല്ലാം അവര്‍ എന്തുചെയ്തുവെന്നും കട്ജു ചോദിക്കുന്നു. ഒരു കോടി ഡോളര്‍ കിട്ടുമെങ്കില്‍ വീടില്ലാത്തവര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി അവര്‍ ചെയ്തതെല്ലാം ചെയ്യാന്‍ താനും തയ്യാറാണെന്നു പറഞ്ഞാണ് കട്ജു പറയുന്നു.

Top