
ബീഹാറിലെ കതിഹാര്‍ ജില്ലയിലെ ബെലൗണ്‍ ഗ്രാമത്തില്‍ അമ്മയെയും രണ്ട് കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. വീടിനുള്ളില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സദാബ് സരിന്‍ ഖാത്തൂന്‍ (35), മക്കളായ ഫൈസാന്‍ ഫിറോസ് (6), പായ ഫിറോസ് (10) എന്നിവരാണ് മരിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഗ്രാമത്തിനടുത്തുള്ള മുഹറം മേള കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭര്‍ത്താവ് ഫിറോസ് ആലമാണ് സംഭവം ആദ്യം കാണുന്നത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഇയാളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.