മന്ത്രിമാരെ പോലും തിരിച്ചറിയാതെ രഹസ്യാന്വേഷണ വിഭാഗം തലവന്‍; കൃഷിമന്ത്രിയെ തേടിയിറങ്ങി കണ്ടത് റവന്യൂമന്ത്രിയെ; നാണം കെട്ട് കേരള പോലീസ്

തിരുവനന്തപുരം: മന്ത്രിമാരെ പോലും തിരിച്ചറിയാത്ത രഹസ്യാന്വേഷണ വിഭാഗം തലന്‍ ! നാണം കെട്ട് കേരള പോലീസ്. കൃഷി വകുപ്പ് മന്ത്രിയെ തേടിപ്പോയ സംസ്ഥാന ഇന്റലിജന്‍സ് മേധാവി റവന്യൂ മന്ത്രിയുടെ ഓഫീസിലെത്തിയ സംഭവം സംസ്ഥാന പോലീസിനെ വന്‍ നാണക്കേടിലെത്തിച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നട്ടെല്ലായ രഹസ്യാന്വേഷണ വിഭാഗം തലവന് മന്ത്രിമാരെ പോലും അറിയില്ലെങ്കില്‍ കേരള പോലീസിന്റെ അവസ്ഥ എന്തായിരിക്കുമെന്നാണ് എല്ലാവരും ചോദിക്കുന്നത്.

സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീനാണ് റവന്യുമന്ത്രിയെയും കൃഷിമന്ത്രിയെയും തിരിച്ചറിയാനാകാത്തത്. ഇന്നുരാവിലെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാന്‍ എത്തിയപ്പോഴാണ് സംസ്ഥാന ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന് ഗുരുതരമായ അബദ്ധം പിണഞ്ഞത്. ഐഎഎസുകാരുടെ സമരം നടക്കുമ്പോള്‍ അത് സര്‍ക്കാരിനെ അറിയിക്കാന്‍ ഇന്റലിജന്‍സിന് വീഴ്ച പറ്റി. ഇതിന്റെ പേരിലാണ് ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി വിശ്വസ്തനായ മുഹമ്മദ് യാസിനെ പകരം നിയമിച്ചത്. വിജിലന്‍സ് ഡയറക്ടറായി മുഹമ്മദ് യാസിനെ പരിഗണിക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് ഡിജിപി റാങ്കിലെ ഉദ്യോഗസ്ഥന്‍ വമ്പന്‍ അബദ്ധം പിണഞ്ഞത്. മന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തു പറഞ്ഞതെന്നതും ശ്രദ്ധേയമായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാവിലെ എട്ടുമണിയോടെ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരനെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയതായിരുന്നു മുഹമ്മദ് യാസീന്‍. ഇന്നലെ വൈകിട്ട് കൂടിക്കാഴ്ചയ്ക്കുള്ള അനുമതി വാങ്ങുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ മന്ത്രിയുടെ വീട്ടില്‍ എത്തി കൈകൊടുത്തിട്ട്, കൃഷിമന്ത്രി സുനില്‍കുമാര്‍ അല്ലേ എന്നായിരുന്നു മുഹമ്മദ് യാസീന്റെ ചോദ്യം. ഇതു കേട്ട ചന്ദ്രശേഖരന്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും താന്‍ സുനില്‍കുമാര്‍ അല്ലെന്നും തന്റേത് കൃഷിവകുപ്പല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇവിടെയല്ലെന്നും വ്യക്തമാക്കി. തുടര്‍ന്ന് സുനില്‍കുമാറിന്റെ ഔദ്യോഗിക വസതി എവിടെയെന്ന് പറഞ്ഞുകൊടുക്കുകയും ചെയ്തു. ഇന്റലിജെന്‍സ് മേധാവിക്ക് പിണഞ്ഞ ഈ അബദ്ധത്തെക്കുറിച്ച് മന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തെ എനിക്ക് കാണേണ്ട ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ കാണണമെന്നാവശ്യപ്പെട്ട് ഇങ്ങോട്ട് ഫോണ്‍ വന്നതുകൊണ്ടാണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. റവന്യുമന്ത്രിയെ അറിയാത്ത ആളാണ് ഇന്റലിജന്‍സ് മേധാവിയെന്നത് മോശമായിപ്പോയെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. തൃശൂരിലെ പൊലീസ് വകുപ്പിന് കീഴിലുള്ള മന്ദിരത്തില്‍നിന്നും കൃഷി വകുപ്പിന്റെ ഓഫീസ് മാറ്റണമെന്ന ആവശ്യവുമായാണ് ഇന്റലിജന്‍സ് മേധാവി മന്ത്രിയെ കാണാനെത്തിയതെന്നാണ് സൂചന. അതേസമയം തന്റെ ഡ്രൈവര്‍ക്ക് പറ്റിയ അബദ്ധമാണിതെന്നാണ് മുഹമ്മദ് യാസീന്റെ വിശദീകരണം. ഡ്രൈവര്‍ മന്ത്രിയുടെ വീട് മാറി തന്നെ കൊണ്ടുചെല്ലുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡ്രൈവര്‍ക്ക് വീട് മാറിപ്പോയെങ്കിലും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് മന്ത്രിയെ തിരിച്ചറിയാനായില്ലെന്നത് ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.

Top