ബിജെപിയില്‍ നിന്ന് പുറത്താക്കിയ പിപി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചുവരുന്നു

pp-mukundan

പിപി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചെത്തുന്നു. ബിജെപിയില്‍ നിന്ന് പുറത്താക്കിയ മുകുന്ദനെ ബിജെപിയിലേക്ക് വീണ്ടും കൊണ്ടുവരുന്ന വാര്‍ത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് അറിയിച്ചത്. മുകുന്ദന്‍ സാധാരണ പ്രവര്‍ത്തകനായിട്ടാണ് മടങ്ങിവരുന്നതെന്നും ഭാരവാഹിത്വം നല്‍കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും കുമ്മനം പറഞ്ഞു.

2006ലാണ് ഉത്തരമേഖല സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുന്ദനെ ബിജെപിയില്‍ നിന്ന് പുറത്താക്കിയത്. സംസ്ഥാന ആര്‍എസ്എസ് ഘടകം മുകുന്ദന്റെ മടങ്ങി വരവിനു മുന്‍പേ തന്നെ പച്ചക്കൊടി കാണിച്ചിരുന്നു. എന്നാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസിന്റെ ചില നേതാക്കളുടെഎതിര്‍പ്പാണ് മുകുന്ദനു മുന്നില്‍ ബി.ജെ.പിയുടെ വാതി ല്‍ തുറക്കാത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുകുന്ദന്‍ ബിജെപിലേക്ക് നിയോഗിക്കപ്പെട്ടത് ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയിലായതിനാല്‍, പാര്‍ട്ടിയില്‍നിന്നു നീക്കിയ സാഹചര്യം ഗുരുതരമാണെന്ന് ആര്‍എസ്എസ് നേതൃത്വം വിലയിരുത്തി. എന്നാല്‍ തിരഞ്ഞെടുപ്പു സമയത്തു മുകുന്ദനെപ്പോലുള്ളവരെ മാറ്റിനിര്‍ത്തുന്നതു പാര്‍ട്ടിക്കു തിരിച്ചടിയാകുമെന്നു ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കുമ്മനം ഇടപെട്ട് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത്.

Top