തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പടിയിറങ്ങുന്നു. രാജി തീരുമാനം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ രേഖാമൂലം രാജി സന്നദ്ധത അറിയിച്ചത് . മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം സ്വീകരിച്ചു.
അതേസമയം കെ പി സിസി പ്രസിഡന്റാകാനുള്ള കെ സുധാകരന്റെ പി ആർ വർക്ക് ഇത്തവണയും വിജയത്തിൽ എത്തില്ല എന്നാണു വിവരം .
ബാഗ്ലൂർ, ചെന്നൈ എന്നിവടങ്ങളിലും വിദേശ രാജ്യങ്ങളിലും നിന്നും സോഷ്യൽ മീഡിയായിലൂടെ പൊതുജനവികാരം സുധാകരന് അനുകൂലമാണെന്ന് കാണിക്കാൻ പി ആർ വർക്കുകൾ നടത്തുന്നു എന്നാണു ആരോപണം .കോൺഗ്രസ് ഹൈമ്മാണ്ടിലേക്ക് ലക്ഷക്കണക്കിന് കൃത്രിമമായ മെയിലുകൾ അയക്കുന്നു എന്നും ആരോപണം ശക്തമാണ് .
കണ്ണൂരിൽ സ്വന്തം ബൂത്തിലും വീടിനടുത്ത ബൂത്തുകളിൽ പോലും ഭൂരിപക്ഷം ഉണ്ടാക്കാൻ കഴിയാത്ത സുധാകരനെ പ്രസിഡന്റ് ആക്കിയാൽ കേരളത്തിൽ കോൺഗ്രസ് തന്നെ ഉണ്ടാവില്ല എന്നത് കണ്ണൂരുകാർക്ക് അറിയാം. ചെത്തുകാരന്റെ മകൻ എന്ന പ്രയോഗത്തിലൂടെ ഈഴവരെയും സ്ത്രീ വിരുദ്ധ പരാമർശത്തിലൂടെ സ്ത്രീ വോട്ടർമാരെയും , ശബരിമല വിഷയത്തിൽ തീവ്ര ഹിന്ദുത്വ നടപടിയിലൂടെയും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതിലൂടെയും മുസ്ലിം മുദായത്തെയും കണ്ണൂർ മേയർ വിഷയത്തിൽ ക്രിസ്ത്യാനികളെയും അകറ്റിയ കെ സുധാകരൻ ഒരിക്കലും കോൺഗ്രസിന് ഗുണകരം ആകില്ല എന്നാണു ആരോപണം .
സുധാകരനെ പോലെ എടുത്ത് ചാട്ടക്കാരനെ കോൺഗ്രസ് പ്രസിഡന്റ് ആക്കിയാൽ കുറെ അണികൾ തുള്ളിച്ചാടും .എന്നാൽ കോൺഗ്രസ് പാരമ്പര്യം നശിക്കും എന്നാണു ഭൂരിപക്ഷത്തിന്റെ അഭിയപ്രായം .
നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്നാലെ കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ സ്ഥാനങ്ങളിലും അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ വൈകാതെ തന്നെ പുതിയ പ്രസിഡന്റിനെ കണ്ടെത്തുക എന്ന വലിയ ദൗത്യമാണ് പാർട്ടിക്ക് മുന്നിലുള്ളത്.
അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അണിയറ നീക്കം സജീവം. കെ സുധാകരനെയും പി ടി തോമസിനെയും മുന്നില്‍നിര്‍ത്തിയാണ് നീക്കങ്ങൾ. അതേസമയം, എ ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ചരടുവലികൾ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പിൽ നിന്ന് നിന്നുതന്നെ വി ഡി സതീശന്റെ പേരുയരുകയും സുധാകരന്‍ അടക്കമുള്ളവര്‍ സതീശനെ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വന്നത്.
എന്നാൽ, കെപിസിസി പ്രസിഡന്റ് സംബന്ധിച്ച തീരുമാനത്തില്‍ താന്‍ ഇടപെടില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ മുതിര്‍ന്ന നേതാക്കളില്‍നിന്ന് മാറി എ, ഐ ഗ്രൂപ്പുകളിലെ പുതുതലമുറയുടെ കൂട്ടായ്മയും പാർട്ടിയിൽ രൂപപ്പെടുന്നുണ്ട്. യുവ നേതാക്കൾ ഗ്രൂപ്പ് വ്യത്യാസമില്ലാതെ വി ഡി സതീശനോട് അനുഭാവം പുലര്‍ത്തുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പിന്താങ്ങാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചെങ്കിലും ഈ വിഭാഗത്തിലുള്ള എല്ലാ എംഎല്‍എമാരും ഇത് അംഗീകരിച്ചില്ല. ഐ ഗ്രൂപ്പ് എംഎല്‍എമാരും രമേശിന്റെയും സതീശന്റെയും പേരുകളില്‍ വിഭജിക്കപ്പെട്ടു. കെപിസിസി പ്രസിഡന്റിന്റെ നിയമനത്തിലും സമാനമായ സാഹചര്യമുണ്ടകാം.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പി ടി തോമസ് ദീർഘകാലമായി ഗ്രൂപ്പുകളില്‍നിന്ന് അകലംപാലിച്ചാണ് നില്‍ക്കുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ നിയമനത്തിൽ ഗ്രൂപ്പ് താത്പര്യങ്ങള്‍ക്കപ്പുറം പരിഗണനയുണ്ടാകുമെന്ന് കരുതുന്നവരാണ് പി ടി തോമസിനെ പിന്തുണയ്ക്കുന്നത്. കെപിസിസിക്ക് പിന്നാലെ ഡിസിസികളിലും അഴിച്ചുപണി ഉണ്ടാകും. പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ ഇന്നലെ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും നിലവിൽ അധ്യക്ഷന്മാരില്ല.
പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ട ഗ്രൂപ്പ് സമവാക്യങ്ങളും സമ്മർദ്ദങ്ങളും ഇത്തവണ ഫലം കാണുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഐക്യകണ്ഠ്യേന ഒരാൾ അധ്യക്ഷ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതകൾ വളരെ കുറവാണ്. ഇക്കാര്യത്തിലും അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിടുന്ന നിലയായിരിക്കും സംസ്ഥാന ഘടകമെടുക്കുക. നിലവിൽ കെ സുധാകരൻ, പി.ടി തോമസ് എന്നിവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്നത്. എ ഗ്രൂപ്പിൽ നിന്നും ബെന്നി ബെഹന്നാനും സാധ്യത പട്ടികയിലുണ്ട്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ എംപിമാരായ മല്ലികാർജുൻ ഖർഗെ, വി. വൈത്തിലിംഗം എന്നിവരുടെ റിപ്പോർട്ട് പരിഗണിച്ചാകും അന്തിമ തീരുമാനമുണ്ടാകുക. ഇതോടൊപ്പം തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനെത്തിയ അശോക് ചവാൻ സമിതിയുടെ റിപ്പോർട്ടും ഹൈക്കമാൻഡ് പരിഗണിക്കും. വരും ദിവസങ്ങളിൽ തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. അതുവരെ മുല്ലപ്പള്ളി തൽസ്ഥാനത്ത് തുടരും.
അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പേര് നിര്‍ദേശിക്കില്ല. ഇരുവരും ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയന്ന നിലപാടിലാണ്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് രീതിയിൽ ഇരുവരും പരസ്യമായി തന്നെ അസംതൃപ്തി അറിയിച്ചിരുന്നു. നേതൃമാറ്റമെന്ന സൂചനയൊന്നും നൽകാതെയാണ് ഹൈക്കമാൻഡ് ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് ഇരുവരും പറയുന്നത്.എ ഗ്രൂപ്പിന്റെയും ഉമ്മൻ ചാണ്ടിയുടെയും പിന്തുണ ഉറപ്പിച്ചതോടെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷനേതാവാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ യുവ എംഎൽഎമാർ വി.ഡി സതീശനെ പിന്തുണയ്ക്കുകയായിരുന്നു. സുധാകരൻ അടക്കമുള്ള ചില മുതിർന്ന നേതാക്കളും സതീശനെയാണ് പിന്തുണച്ചത്.
കെപിസിസിക്ക് പിന്നാലെ ഡിസിസികളിലും അഴിച്ചുപണിയുണ്ടാകും. പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ രാജിവെച്ചു. മലപ്പുറം, ആലപ്പുഴ അടക്കമുള്ള ജില്ലകളിലും പ്രസിഡന്റില്ല. കോൺഗ്രസിലെ രണ്ടാം നിര നേതാക്കളുടെ മുന്നേറ്റത്തിലും നിലവിലെ സാഹചര്യം വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാറ്റങ്ങളിൽ നിന്നെ മുന്നോട്ട് വരാൻ പറ്റുവെന്ന് പല നേതാക്കളും ആവർത്തിച്ച് പറയുന്നുമുണ്ട്.