മോശം കാലാവസ്ഥയും, വർദ്ധിച്ചു വരുന്ന ഒമിക്രോണും: മുംബൈയുടെ സ്ഥിതി അപകടമായ അവസ്ഥയിലേക്ക്

പൂനെ: കോവിഡും, വർദ്ധിച്ചു വരുന്ന ഒമിക്രോൺ രോ​ഗികളും, വായു മലിനീകരണവും മുംബൈയിലെ വായുനിലവാരം വീണ്ടും മോശം അവസ്ഥയിലേക്ക്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജിയുടെ (IITM) സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ചിന്റെ അപ്‌ഡേറ്റ് പ്രകാരം രണ്ട് കണികാ ദ്രവ്യങ്ങളും (PM10, PM2.5) പ്രദേശങ്ങളിൽ അവയുടെ അനുവദനീയമായ പരമാവധി പരിധി കവിഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മതിയായ രീതിയിൽ മാസ്ക് ഉപയേ​ഗിച്ച് ലിനീകരണവുമായി സമ്പർക്കം പുലർത്തുന്നത് പരമാവധി പരിമിതപ്പെടുത്താൻ ആരോഗ്യ വിദഗ്ധർ പൗരന്മാർക്ക് നിർദ്ദേശം നൽകി. മലിനമായ വായുവുമായി ഹ്രസ്വമായി സമ്പർക്കം പുലർത്തുന്നത് പോലും ഒരു വ്യക്തിയെ അണുബാധയിലേക്ക് നയിക്കുമെന്ന് അവർ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

BKC, Chembur, Mazgaon, Colaba തുടങ്ങിയ പ്രദേശങ്ങളിലെ വായുവിന്റെ ഗുണനിലവാരം മോശം, വളരെ മോശം എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടതായി SAFAR റീഡിംഗുകൾ വ്യക്തമാക്കുന്നു. രണ്ട് നഗരങ്ങളിലെയും കഴിഞ്ഞ 10 ദിവസത്തെ ശരാശരി PM10, PM 2.5 സാന്ദ്രതകൾ എല്ലാ ദിവസങ്ങളിലും മലിനീകരണം അനുവദനീയമായ പരമാവധി പരിധിക്ക് മുകളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മുംബൈയിലെ PM10 സാന്ദ്രത ചില ദിവസങ്ങളിൽ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണ്.

Top