രാജ്യത്ത് വായുമലിനീകരണം കുറവുള്ള ന​ഗരങ്ങളുടെ പട്ടികയിൽ ഇടംനേടി കേരളത്തിലെ 5 ന​ഗരങ്ങൾ

തിരുവനന്തപുരം:ഇന്ത്യയിലാകെ വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ വായുമലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ അഞ്ച് ന​ഗരങ്ങളിൽ ഇടംനേടി. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളാണ് വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെന്‍ട്രല്‍ പൊളൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്.

വായുമലിനീകരണ നില 45 മാത്രമുള്ള തിരുവനന്തപുരം നഗരമാണ് സംസ്ഥാനത്ത് ഒന്നാമത്. കണ്ണൂര്‍– 50, തൃശൂര്‍– 52, കോഴിക്കോട്– 53, എറണാകുളം– 58 എന്നിങ്ങനെയാണ് കേരളത്തിലെ മറ്റു നഗരങ്ങളിലെ വായു മലിനീകരണ നില. ഡല്‍ഹിയും പരിസരനഗരങ്ങളുമാണ് ഏറ്റവും കൂടുതല്‍ വായുമലിനീകരണം ഉള്ള നഗരങ്ങള്‍. ഡല്‍ഹിയില്‍ 394, സമീപ നഗരങ്ങളായ ഫരീദാബാദില്‍ 400, നോയിഡ – 334, ഗ്രേറ്റര്‍ നോയിഡ- 298, ഗാസിയാബാദ്– 361, ഗുരുഗ്രാം– 325, മനേസര്‍– 310, മീററ്റ്- 316, മുസാഫര്‍നഗര്‍– 341, സോണിപറ്റ്– 306 എന്നിങ്ങനെയാണ് വായു മലിനീകരണത്തിന്റെ തോത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വായു മലിനീകരണം ഏറ്റവും കുറവുള്ള നഗരം കര്‍ണാടകയിലെ ചിക്കബല്ലാപ്പൂര്‍– 29. അമരാവതി– 47, ചാമരാജ്നഗര്‍– 33, ചിക്കമംഗളൂര്‍– 30, മൈസൂര്‍– 38, പുതുച്ചേരി– 42, ശിവമോഗ– 46, തിരുപ്പതി– 41 തുടങ്ങിയവയും മലിനീകരണം കുറവുള്ള നഗരങ്ങളാണ്. രാവായു മലിനീകരണം പൂജ്യംമുതല്‍ 50വരെയുള്ള നഗരങ്ങള്‍ ലോ റിസ്ക് വിഭാഗത്തിലാണ് ഉള്‍പ്പെടുക. 51മുതല്‍ 100വരെ നേരിയതോതില്‍ മാത്രം ശ്വസനത്തിന് തടസ്സം വരുന്ന ഇടങ്ങളാണ്. ഈ രണ്ടു വിഭാഗങ്ങളിലും മറ്റു മുന്‍കരുതലിന്റെ ആവശ്യമില്ല. 101 മുതല്‍ 200വരെ ശ്വസനത്തിനും മറ്റു അസുഖങ്ങള്‍ ഉള്ളവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

Top