പിതാവിന്റെ തൊട്ടടുത്ത് നിന്ന് മകളെ തട്ടിക്കൊണ്ടു പോയി; നടന്നു വന്നയാള്‍ കുട്ടിയെ എടുത്ത് മുന്നോട്ട് നടന്നു; ദൃശ്യങ്ങള്‍ പുറത്ത്

പിതാവ് കടയില്‍ സാധനം മേടിക്കുകയാണ് തൊട്ടടുത്ത് രണ്ടു വയസുകാരിയായ മകളും നില്‍പുണ്ട്. സാധനം വാങ്ങുന്ന പിതാവിന്റെ അടുത്തു നിന്ന് കുട്ടി ഫൂട്ട്പാത്തിലേക്ക് ഇറങ്ങി. എതിരെ നടന്നുവന്നയാള്‍ ഒന്നു അറിയാത്ത പോലെ കുട്ടിയെ എടുത്തോണ്ട് മുന്നോട്ട് നടന്നു. മുംബൈയിലാണ്. പിതാവിന്റെ തൊട്ടടുത്ത് നിന്ന് രണ്ട് വയസുകാരിയായ ഷെരീന്‍ ഫാത്തിമയെ തട്ടിക്കൊണ്ടു പോയത്. പിതാവ് തിരിഞ്ഞ് നോക്കിയപ്പോള്‍ കുട്ടിയെ കാണാനില്ല ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. ഉടന്‍ തന്നെ സമീപ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് തന്റെ കയ്യെത്തും ദൂരത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പിതാവ് കണ്ടത്. തുടര്‍ന്ന് ആറ് മണിക്കൂറിനുള്ളില്‍ 28 കാരനായ സന്ദീപ് പാരബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മാതാപിതാക്കള്‍ക്ക് തിരിച്ചേല്‍പ്പിച്ചു. കുട്ടിയെ തട്ടിക്കൊണ്ടു പോയത് എന്തിനാണെന്ന് ഇതു വരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

Top