പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്‌ സ്‌ഥാപിച്ച രണ്ടു പേര്‍ അറസ്‌റ്റില്‍

കട്ടപ്പന :: മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്‌ സ്‌ഥാപിച്ചതും നീക്കം ചെയ്‌തതും സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ സംഘടനാ വിശ്വാസികള്‍. റവന്യൂ വകുപ്പ് നീക്കം ചെയ്ത കുരിശിന്റെ സ്ഥാനത്ത് മരക്കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരെയാണ് ശാന്തന്‍പാറ പോലീസ് അറസ്റ്റ് ചെയ്തത്. കല്‍പ്പറ്റ സ്വദേശി രാജു, രാജകുമാരി സ്വദേശി സിബി എന്നിവരെയാണ് ഇന്നലെ രാവിലെ ഏഴു മണിയോടെ പോലീസ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച പിക്ക് അപ്പ് ജീപ്പും പിടിച്ചെടുത്തു.ഇവര്‍ സഞ്ചരിച്ച പിക്കപ്പ്‌വാനും കസ്‌റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ൈകേയറ്റം ഒഴിപ്പിച്ച സ്‌ഥലത്ത്‌ വെള്ളിയാഴ്‌ച വൈകിട്ടാണ്‌ മരക്കുരിശു സ്‌ഥാപിച്ചത്‌. ഇന്നലെ രാവിലെ ആറു മണിയോടെ ഇതു നീക്കം ചെയ്‌തിരുന്നു. ഇതു വാര്‍ത്തയായതോടെ ഇടുക്കി എസ്‌.പിയുടെ നിര്‍ദേശാനുസരണം ശാന്തന്‍പാറ പോലീസ്‌ അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണാര്‍ഥം പാപ്പാത്തിച്ചോലയിലേയ്‌ക്ക്‌ വരുമ്പോഴാണ്‌ മലയിലെ പാതയില്‍ ഒതുക്കിയിട്ട പിക്കപ്പ്‌വാന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്‌. വാഹനത്തിലുണ്ടായിരുന്നവരെ കസ്‌റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും പഞ്ചായത്ത്‌ മെമ്പറെ കാണാനാണ്‌ എത്തിയതെന്നായിരുന്നു മൊഴി. സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ സംഘടനയുമായി ബന്ധമില്ലെന്നും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതു മുഖവിലയ്‌ക്കെടുക്കാതെ ഇവരെ ശാന്തന്‍പാറയിലെത്തിച്ച്‌ സ്‌പെഷല്‍ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി: മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയയ്‌തപ്പോഴാണു സംഘടനയുടെ അനുയായികളാണെന്ന്‌ സമ്മതിച്ചത്‌. ഇതോടെ ഇരുവരുടേയും അറസ്‌റ്റ്‌ രേഖപ്പെടുത്തി.
സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ ചുമതലക്കാരന്‍ ടോം സക്കറിയയുടെ ഉടമസ്‌ഥതയിലുള്ള വാഹനത്തിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്‌. വനഭൂമി കൈയേറി കുരിശു വച്ച സംഭവത്തിലും രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. സ്‌പിരിറ്റ്‌ ഇന്‍ ജീസസ്‌ മേധാവി ടോം സക്കറിയ, പൊറിഞ്ചു എന്നിവര്‍ക്കെതിരെയാണ്‌ കേസ്‌. ടോമിനെതിരെ ഭൂസംരക്ഷണ നിയമത്തിലെ 7എ വകുപ്പുപ്രകാരം സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറിയതിനും കുരിശുനാട്ടി സ്‌ഥലം കൈയേറിയതിനുമാണ്‌ കേസ്‌ എടുത്തത്‌. കൈയേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്‌ഥരെ വാഹനം ഉപയോഗിച്ച്‌ തടഞ്ഞ സംഭവത്തിലാണ്‌ തൃശൂര്‍ മണ്ണൂത്തി സ്വദേശി കെ.എ. പൊറിഞ്ചുവിനെതിരേ കേസെടുത്തത്‌

Top