ഹൈദരാബാദ്: മകന്റെ ശാരീരിക പീഡനം സഹിക്കവയ്യാതെ അമ്മ മകനെ കൊന്നു. ശ്രീനു (25) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ നിരന്തരം മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുക പതിവായിരുന്നു. ഹൈദരാബാദിലാണ് സംഭവം. ദിവസ വേതനത്തിന് ജോലി ചെയ്യുന്ന ശ്രീനു ഇടയ്ക്ക് വച്ച് ജോലി ചെയ്യുന്നത് നിര്‍ത്തി. ഇതോടെ അമ്മയില്‍ നിന്ന് പണം വാങ്ങിക്കുന്നത് പതിവായി. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കും പതിവായിരുന്നു. പണം നല്‍കിയാല്‍ അത് ഉപയോഗിച്ച് മദ്യപിച്ചെത്തുന്ന മകന്‍ അമ്മയെ ഉപദ്രവിക്കുകയും ചെയ്യും.ഇതോടെ ഗത്യന്തരമില്ലാതെ അമ്മ മരുമകന്റെ സഹായം തേടി. ഇരുവരും ചേര്‍ന്ന് തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ചാണ് ശ്രീനുവിനെ കൊലപ്പെടുത്തിയത്.
Tags: delhi murder