കേരളം കണ്ട ക്രൂരമായ സംഭവമായിരുന്നു തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ചത്. വാഹനാപകടത്തില്‍ പരിക്കേറ്റ മുരുകന്‍ ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ വിവിധ ആശുപത്രികളിലെ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകും. മുരുകനെ ചികിത്സിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സീനിയര്‍ റസിഡന്റ് ഡോക്ടറും രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിയും ഗുരുതര വീഴ്ച വരുത്തി. ഇത് കൂടാതെ കൊല്ലം മെഡിസിറ്റി, മെഡിട്രിന ആശുപത്രികളിലെ ഡോക്ടര്‍മാരെയും പ്രതികളാക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. കൊട്ടിയം കിംസ്, തിരുവനന്തപുരം എസ്.യു.ടി. റോയല്‍ ആശുപത്രികളെ കേസില്‍ നിന്ന് ഒഴിവാക്കി. ആരോപണവിധേയരായ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നകാര്യത്തില്‍ വിദഗ്ധസമിതി റിപ്പോര്‍ട്ടുകൂടി ലഭിച്ചശേഷം തീരുമാനമെടുക്കും.
ചികില്‍സ കിട്ടാതെ മുരുകന്‍ മരിച്ചതിന് ആറു ഡോക്ടര്‍മാര്‍ ഉത്തരവാദികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം മെഡിട്രീന ആശുപത്രിയിലേ ഡോക്ടര്‍ പ്രീതി ,മെഡിസിറ്റിയിലെ ഡോക്ടര്‍ ബിലാല്‍ അഹമ്മദ് , തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ പാട്രിക്ക് , ഡോ ശ്രീകാന്ത് , അസീസ്യ മെഡിക്കല്‍ കോളജിലെ ഡോ റോഹന്‍ – ഡോ ആഷിക്ക് എന്നിവരേ പ്രതികളാക്കാനാണ് തീരുമാനം .ഈ ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകനേ രക്ഷിക്കാമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. 1 വി വി ഐ പി വെന്‍ിലേറ്ററും 16 സ്റ്റാന്‍ഡ് ബൈ വെ്ന്‍ിലേറ്റും ഒഴിവുണ്ടായിരുന്നു. പൊലീസിന്റെ കണ്ടെത്തലുകള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയേ ധരിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറത്ത് നിന്നുള്ള വിദ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രതിപ്പട്ടിക തയാറാക്കി അറസ്റ്റുള്‍പ്പടെയുള്ള നടപടികളില്‍ അന്തിമതീരുമാനം എടുക്കും . കേസില്‍ 46 പേരേ സാക്ഷികളാക്കാനും പൊലീസ് തീരുമാനിച്ചു.മുരുകനേ ആദ്യം എത്തിച്ച കെട്ടിയം കിംസ് ആശുപത്രിയേയും തിരുവനന്തപുരം റോയല്‍ എസ് യ ടിയേയും കേസില്‍ നിന്ന് ഒഴിവാക്കി. കൊട്ടിയം കിംസ് ആവുന്ന തരത്തില്‍ എല്ലാ ചികില്‍സയും നല്‍കിയെന്നാണ് കണ്ടെത്തല്‍.
അതേസമയം ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് സ്വതന്ത്ര അധികാരമില്ലെന്ന് ഐഎംഎ, വിദഗ്ധസമിതി പരിശോധിച്ചശേഷം റിപ്പോര്‍ട്ട് എതിരാണെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.സുല്‍ഫി നൂഹു