ന്യുയോർക്ക് :മുസ്ലിം സ്ത്രീകള്‍ ഭര്‍ത്താവിനെ കിടക്കയില്‍ സന്തോഷിപ്പിക്കേണ്ടതെങ്ങനെ? ഹലാല്‍ സെക്സ് ഗൈഡുമായി ഒരു മുസ്ലിം യുവതി രംഗത്ത് . അമേരിക്കക്കാരിയായ ഉം മുലാദത്തിന്റെ മുസ്ലിം സെക്സ് മാനുവല്‍ എങ്ങനെ കിടപ്പറായി സെക്സ് സന്തോഷകരമാക്കാം എന്ന് പറയുന്നു. . കിടപ്പറയില്‍ മുസ്ലിം ദമ്പതിമാര്‍ എങ്ങനെ പെരുമാറണമെന്നാണ് മുലാദത്തിന്റെ പുസ്തകം പറയുന്നു. മുസ്ലീങ്ങള്‍ക്കായുള്ള ആദ്യ ഹലാല്‍ സെക്സ് ഗൈഡാണ് ഇത്. മുലാദത്തെന്ന തൂലികാ നാമത്തിലെഴുതുന്ന രചയിതാവിന്റെ യഥാര്‍ഥ വിവരങ്ങള്‍ ലഭ്യമല്ല.പുതിയതായി വിവാഹിതയായ സുഹൃത്ത് ലൈംഗികതയെക്കുറിച്ച് ചോദിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയെന്നോണമാണ് മുലാദത്ത് പുസ്തകം രചിച്ചിരിക്കുന്നത്. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ ലൈംഗികതയില്‍ എന്തൊക്കെ ചേരുവകള്‍ വേണമെന്ന് പുസ്തകം വിശദീകരിക്കുന്നു. ഭര്‍ത്താവിനെ ഭാര്യയും ഭാര്യയെ ഭര്‍ത്താവും തൃപ്തിപ്പെടുത്തണമെന്നുള്ളത് മുസ്ലിം മതത്തിന്റെ നിയമങ്ങളിലൊന്നാണെന്ന് മുലാദത്ത് പറയുന്നു.
രണ്ടുവര്‍ഷം മുമ്പാണ് ഈ പുസ്തകമെഴുതുന്ന കാര്യം മുലാദത്ത് ആലോചിച്ചുതുടങ്ങിയത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ താന്‍ വല്ലാതെ സമ്മര്‍ദത്തില്‍പ്പെട്ടിരുന്നുവെന്ന സുഹൃത്തിന്റെ വെളിപ്പെടുത്തലും അവരുടെ സംശങ്ങളുമാണ് ഈ പുസ്തകത്തിന് പിന്നില്‍. മതാചാരപ്രകാരം മാത്രം ജീവിച്ച യുവതിയായിരുന്നു അത്. വിവാഹിതയാകുമ്പോള്‍ ലൈംഗികതയെക്കുറിച്ച് തീര്‍ത്തും അജ്ഞയും.വിവാഹത്തിനുമുമ്ബ് ഒരു പുരുഷനുമായും യാതൊരു തരത്തിലുമുള്ള ബന്ധവും അവള്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തെ വലിയ പ്രതീക്ഷകളോടെയാണ് സമീപിച്ചതും. എന്നാല്‍, യാന്ത്രികമായി സെക്സിലേര്‍പ്പെടുന്നതൊഴിച്ചാല്‍ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യണമെന്ന കാര്യത്തില്‍ അവര്‍ അജ്ഞയായിരുന്നു. ആ സംശയങ്ങള്‍ മുലാദത്തിന്റെ സെക്സ് മാനുവലില്‍ വിശദമായി പ്രതിപാദിക്കുന്നു.
മുസ്ലിം സെക്സിനെക്കുറിച്ചുള്ള അഞ്ച് ഐതിഹ്യങ്ങള്‍, പുരുഷന്റെയും സ്ത്രീയുടെയും ലൈംഗികാവയവങ്ങള്‍, ശരീരശുദ്ധി, ചുംബനം, വിവിധ സെക്സ് പൊസിഷനുകള്‍, സെകസ് രീതികള്‍ തുടങ്ങി ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ സംഭവിക്കാവുന്നതൊക്കെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുസ്ലിം ദമ്പതിമാര്‍ക്കിടയില്‍ എന്തൊക്കെ പാടില്ലെന്നതും പുസ്കത്തിലുണ്ട്.താന്‍ സുഹൃത്തിന് നല്‍കിയ ഉപദേശങ്ങള്‍ സുഹൃത്തുക്കള്‍ കൈമാറി പ്രശസ്തമായതോടെയാണ് അത് പുസ്തകരൂപത്തിലാക്കണമെന്ന ആശയം ഉയര്‍ന്നുവന്നത്. കിടപ്പറയിലെന്താവണം എന്നറിയാതെ വിവാഹത്തിലേക്ക് കടക്കുന്നവര്‍ക്ക് ആത്മവിശ്വാസം കുറവായിരിക്കുമെന്ന് മുലാദത്ത് പറയുന്നു. തന്റെ പുസ്തകം അത്തരക്കാര്‍ക്ക് സഹായകരമാകുമെന്നും അവര്‍ വ്യക്തമാക്കി.