കയ്റോ: അമേരിക്കയിലേക്കു പോകുന്നതിനെത്തിയ ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള ഏഴു യാത്രക്കാരെ കയ്റോ വിമാനത്താവളത്തില്‍ തടഞ്ഞു. ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കുള്ള വീസ നിഷേധത്തിന്‍റെ ഭാഗമായാണ് നടപടി. സിറിയ ഉള്‍പ്പെടെ ഏഴു ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വീസ നിഷേധിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് യാത്രക്കാരെ തടഞ്ഞത്.
ഇറാക്കില്‍നിന്നുള്ള അഞ്ചു പേരെയും യെമനില്‍നിന്നുള്ള ഒരാളെയുമാണ് തടഞ്ഞത്. ഇവര്‍ കയ്റോയില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്നു. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങാനുള്ളവരായിരുന്നു യാത്രക്കാര്‍. നിയമവിധേയമായ വീസയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. എന്നാല്‍ ഇവരെ ഈജിപ്ത് എയര്‍ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല.
ട്രംപ് വെള്ളിയാഴ്ച അഭയാര്‍ഥികള്‍ക്കു താത്കാലിക വിലക്കേര്‍പ്പെടുത്തുന്ന ഉത്തരവില്‍ ഒപ്പുവച്ചിരുന്നു. ഇറാഖ്, സിറിയ, ഇറാന്‍, സുഡാന്‍, ലിബിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് യുഎസ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഭീകരാക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്‍ലാമിക തീവ്രവാദികള്‍ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പറഞ്ഞു.