
മുംബൈ:മുസ്ലീമായ കുടുംബം ബീഫ് കഴിച്ചതിനാല്‍ മര്‍ദ്ദിച്ചു കൊന്ന വിവാദം കത്തി നില്‍ക്കെ എന്ന ആരോപണം ക് മതസൗഹാര്‍ദത്തിന് ഉത്തമ ഉദാഹരണമായ സംഭവം മുംബയില്‍ . മുസ്ലീം യുവതിക്ക് അമ്പലത്തിനുള്ളില്‍ സുഖപ്രസവം. ഞായറാഴ്ച രാവിലെ ഭര്‍ത്താവിനൊടൊപ്പം ആശുപത്രിയിലേക്ക് പോകും വഴിയാണ് 27 കാരിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. വഴിയരികില്‍ എവിടെയെങ്കിലും ഒരു മുറി കിട്ടാതെ വിഷമിക്കുമ്പോള്‍ പൂജയ്ക്കായി അമ്പലത്തിലേക്കു വന്ന മറ്റൊരു സ്ത്രീ ഇവരെ കണ്ടു.മറ്റെവിടേക്കും കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ യുവതിയെ പെട്ടന്നു തന്നെ അമ്പലത്തിനുള്ളിലേക്കു മാറ്റുകയായിരുന്നു. ഉടന്‍ തന്നെ യുവതി ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്തു.
സുഖപ്രസവത്തിന്റെ നേര്‍ച്ചയായി അമ്പലത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്താനും മറന്നില്ല ഈ മുസ്ലീം ദമ്പതികള്‍. പ്രസവം ഗണപതി അമ്പലത്തിലായതിനാല്‍ കുട്ടിക്ക് ഗണപതി എന്നാവും പേരു നല്‍കുക എന്നും തീരുമാനിച്ചു കഴിഞ്ഞു ഇവര്‍. ഭാരതം കാത്തു സൂക്ഷിക്കുന്ന ധാര്‍മ്മിക മ്യൂല്യങ്ങളുടെ യഥാര്‍ത്ഥ ഉദാഹരണം എന്നാണ് ദേശീയ മാധ്യമങ്ങള്‍ സംഭവത്തെ വിലയിരുത്തുന്നത്.