ഇസ്ലാം മതവിശ്വാസികളായ ഡോക്ടര്‍മാര്‍ റെഡ്‌ക്രോസ് ചിഹ്നം ആശുപത്രികളില്‍ വെക്കരുതെുന്നും അത് ഏകദൈവവിശ്വാസത്തിന് എതിരാണെന്നും മുസ്ലീംമതപ്രചാരകന്‍ അബ്ദുള്‍ മുസിന്‍ അയീദ്. രോഗികളായെത്തുന്ന സ്ത്രീകളെ ഡോക്ടര്‍മാര്‍ സ്പര്‍ശിക്കരുതെന്നും കണ്‍സല്‍ട്ടിങ്ങ് മുറിയിലും ആശുപത്രിയിലും സ്ത്രീപുരുഷ ഇടപെഴകല്‍ പ്രോത്സാഹിപ്പിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലും,ആംബുലന്‍സിലും പതിച്ചിട്ടുള്ള ചുവപ്പ് നിറത്തിലുള്ള കുരിശ് അടയാളം ക്രിസ്തീയ മതത്തിലെ ബഹുദൈവവിശ്വാസത്തെ സൂചിപ്പിക്കുന്നതാണെന്നും ഇസ്ലാമിക വിരുദ്ധവുമാണെന്നും പുരോഹിതന്‍ നിര്‍ദ്ദേശിക്കുന്നു. ഒരു മുസ്ലീം ഡോക്ടര്‍ അത്തരം ചിഹ്നങ്ങള്‍ ഒഴിവാക്കണം. മുസ്ലീംഡോക്ടര്‍മാര്‍ക്കുള്ള ഉപദേശം വൈദികന്‍ ആവശ്യപ്പെട്ടത് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്. സ്ത്രീകള്‍ രോഗികളായെത്തിയാല്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളാണെങ്കില്‍ മാത്രം അവരെ ചികിത്സിച്ചാല്‍ മതി. രോഗിയുടെ ദേഹത്ത് തൊട്ട് പരിശോധിക്കേണ്ടതായി വന്നാല്‍ ഗ്ലൗസ് ധരിക്കാന്‍ പ്രത്രേകം ശ്രദ്ധിക്കുക. അങ്ങേയറ്റം ഒഴിവാക്കാനാത്ത അവസ്ഥയാണെങ്കില്‍ മാത്രം ഗ്ലൗസ് ഇല്ലാതെ പരിശോധിക്കാം. രോഗികള്‍ പരിശോധനക്ക് ആവശ്യമായ ഭാഗങ്ങളൊഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ച് വേണം ആശുപത്രിയിലെത്താന്‍. ഇസ്ലാംമതവിശ്വാസിയായ പുരുഷന്‍ അപരിചിതരായ സ്ത്രീകളോടൊപ്പം തനിച്ച് ഇടപഴകരുതെന്നുമാണ് മതം പറയുന്നത്. അതുപോലെ പ്ലാസ്റ്റിക് സര്‍ജറി ചെയ്യുന്നതും അനിസ്ലാമികമാണെന്നും പറഞ്ഞു. സലഫി വിഭാഗത്തിലെ പ്രചാരകനാണ് ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇസ്ലാംമതവിശ്വാസികള്‍ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന് മുന്‍പ് ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
മുസ്ലീം ഡോക്ടര്‍മാര്‍ സ്ത്രീകളെ തൊട്ട് പരിശോധിക്കരുത്; ക്രോസ്ചിഹ്നവും വേണ്ട; നിര്‍ദ്ദേശങ്ങളുമായി മുസ്ലീം മതപ്രചാരകന്‍
Tags: Muslim women