ന്യുഡൽഹി:അയോധ്യ രാമന്റേത് മാത്രമാണ് .ശ്രീരാമന് ഒരേ ഒരു ജന്മസ്ഥലമാണ് .അത് മാറ്റി മറിക്കാനാവില്ല.ഈ വാദം കേട്ട് സുപ്രീം കോടതിയും ഞെട്ടി. കെ പരാശരന്‍ എന്ന സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകന്റെ വാദമായിരുന്നു ഇന്ത്യൻ ജനതയെ ഞെട്ടിച്ച വാദം .ബാബര്‍ വെറും വിനാശകാരി. കോരിത്തരിച്ച് ഹൈന്ദവ വിശ്വാസികള്‍.വാദഗതികള്‍ എണ്ണി എണ്ണി പറഞ്ഞു. സുപ്രീം കോടതിയില്‍ മണല്‍ത്തരി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയിൽ ആണ് കെ പരാശരണ്ട് വാദം മുഴങ്ങിക്കേട്ടത് .അയോധ്യ-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസിലെ കോടതി വിധിയോടെ മുഗള്‍ ഭരണാധികാരി ബാബറിന്‍റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടനായായ രാം ലല്ല വിരാജ്മാന്‍. രാമജന്മഭൂമിയില്‍ വിദേശത്ത് നിന്നെത്തി ഇന്ത്യ കീഴടക്കിയ ഭരണാധികാരി പള്ളി നിര്‍മിച്ചത് തെറ്റാണെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ പരാശരന്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
മുസ്ലിം വിശ്വാസികള്‍ക്ക് എവിടേയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50-60 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ശ്രീരാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ പാടില്ലെന്നും അദ്ദേഹം വാദിച്ചു. ഇസ്ലാംമത വിശ്വാസികളെ സംബന്ധിച്ച് എല്ലാ പള്ളികളും തുല്യമാണ്. രാമജന്മഭൂമിക്ക് വേണ്ടി ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണ്. ക്ഷേത്രം എപ്പോഴും ക്ഷേത്രമായിരിക്കുമെന്നും പരാശരന്‍ കോടതിയില്‍ വാദിച്ചു.
1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്നായിരുന്നു സുന്നി വഖഫ് ബോര്‍ഡ് കോടതിയില്‍ വാദിച്ചത്. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം കേസില്‍ ഇന്ന് വാദം പൂര്‍ത്തിയാവും. 2010 സെപ്റ്റംബറിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേൾക്കുന്നത്. 1992 ഡിസംബര്‍ 6 ന് കര്‍സേവകര്‍ മസ്ജിജ് പൊളിക്കും വരെ നിലനിന്നിരുന്ന 2.77 ഏക്കർ തര്‍ക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു അലഹബാദ് ഹൈക്കോടതി വിധി.