ഇ പി ജയരാജൻ കഴിവില്ലാത്തയാൾ. തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി.ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

തിരുവനന്തപുരം : ഇപി ജയരാജനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി.എൽഡിഎഫ് കൺവീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റിയത് പ്രവര്‍ത്തന രംഗത്തെ പോരായ്മ കാരണമെന്നും എംവി ഗോവിന്ദൻ.തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പൊതു ചര്‍ച്ചക്കുള്ള മറുപടി പ്രസംഗത്തിൽ എംവി ഗോവിന്ദൻ പറഞ്ഞു. പിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി.ജോയിയെ വീണ്ടും തിരഞ്ഞെടുത്തു.46 അംഗ ജില്ലാ കമ്മിറ്റിയേയും കോവളത്ത് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയിരുന്നെങ്കില്‍ മധു മുല്ലശേരിമാര്‍ ഉണ്ടാകില്ലായിരുന്നുവെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

ഇപിയെ മാറ്റിയതോ സ്വയം മാറിയതോ എന്ന കാര്യം പലരും പലരീതിയിൽ വ്യാഖ്യാനിക്കുന്നതിനിടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ തുറന്ന് പറച്ചിൽ. പ്രവര്‍ത്തന രംഗത്ത് പോരായ്മ ഉണ്ടായിരുന്നു. അത് പരിഹരിക്കാൻ ശ്രമിച്ചിട്ടും ഫലം കണ്ടില്ല. തെരഞ്ഞെടുപ്പ് ദിവസം പോലും വിവാദമുണ്ടാക്കി. ഇതെല്ലാം കണക്കിലെടുത്താണ് ഇപി ജയരാജനെ ഇടതുമുന്നണി കൺവീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് എംവി ഗോവിന്ദന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മംഗലപുരം ഏര്യാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരി ബിജെപി പാളയത്തിലെത്തിയ സംഭവത്തിൽ കടുത്ത ഭാഷയിലുള്ള വിമര്‍ശനവും പാര്‍ട്ടി സെക്രട്ടറിയിൽ നിന്ന് ഉണ്ടായി. തെറ്റുതിരുത്തൽ രേഖ നടപ്പാക്കിയിരുന്നെങ്കിൽ മധു മുല്ലശ്ശേരിമാര്‍ ഉണ്ടാകില്ലായിരുന്നു. പുതിയ പാർട്ടി സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാൻ വന്നത് പണപ്പെട്ടിയും വിദേശ വസ്ത്രങ്ങളും വിലകൂടി സ്പ്രേയുമൊക്കെയായാണ്. ലോഡ്ജ് നടത്തിപ്പ് ക്രമക്കേട് അടക്കം പലവിധ പരാതികൾ എത്തിയിട്ടും പരിഹരിക്കാത്ത പാര്‍ട്ടി നേതൃത്വത്തിന് വലിയ വീഴ്ച ഉണ്ടായെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. നേതൃതലത്തില്‍ നേരത്തെ ഉണ്ടാക്കിയ ധാരണ ജില്ലാ സമ്മേളനം അതേപടി അംഗീകരിച്ചു.46അംഗ ജില്ലാ കമ്മിറ്റിയില്‍ 8 പേരെ പുതുതായി ഉള്‍പ്പെടുത്തി. നിലവിലുളള ജില്ലാ കമ്മിറ്റിയില്‍ നിന്ന് 8 പേരെ ഒഴിവാക്കിയാണ് പുതിയ ആളുകള്‍ക്ക് അവസരം നല്‍കിയത്.പുതിയ ജില്ലാ കമ്മിറ്റി ചേര്‍ന്ന് വി.ജോയിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു.എംഎൽഎമാരായ ജി സ്റ്റീഫൻ, ഒഎസ് അംബിക, വികെ പ്രശാന്ത് എന്നിവരും മേയര്‍ ആര്യാ രാജേന്ദ്രനും അടക്കം എട്ട് പേരാണ് പുതുതായി ജില്ലാ കമ്മിറ്റിയിലെത്തിയത്. സമ്മേളനത്തിലൂടെ നീളം വലിയ വിമർശനങ്ങൾ കേൾക്കേണ്ടിവന്നെങ്കിലും ജില്ലാ കമ്മിറ്റി പ്രവേശനം ആര്യക്ക് നേട്ടമായി. ആനാവൂർ നാഗപ്പനും എ എ റഹീമും എഎ റിഷീദും അടക്കം എട്ട് പേര്‍ ഒഴിവാകുകയും ചെയ്തു.

Top