കാലുകള്‍ നിലത്തു കുത്തിയിരുന്നു, മാറിലും വയറിലും പാടുകള്‍: മൈഥിലിയുടെ തൂങ്ങിമരണം കൊലപാതകമെന്ന് സൂചന

പത്തനംതിട്ട: കടമ്മനിട്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി കുടിലുകുഴി കാരുമല മേലേടത്ത് വിനോദ് കുമാറിന്റെ മകളുമായ മൈഥിലി വിനോദിന്റെ(17) ദുരൂഹ മരണം സംബന്ധിച്ച അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണമെന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍.

ജൂണ്‍ 13ന് വൈകിട്ട് വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയിലാണു മൈഥിലിയുടെ മൃതദേഹം കണ്ടത്. ഇതു കൊലപാതകമാണെന്നും മൃതദേഹത്തില്‍ കണ്ട അടയാളങ്ങള്‍ അതിനു തെളിവാണെന്നും നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടിയുടെ മാറിടത്തില്‍ മൂന്നു സെന്റീമീറ്റര്‍ നീളമുള്ള ചതവുണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. വസ്ത്രത്തില്‍ വയറിന്റെ ഭാഗത്ത് ചെളിനിറഞ്ഞ വിരല്‍പ്പാടുകള്‍ ഉണ്ടായിരുന്നു. അടുക്കളയിലെ സ്ലാബില്‍ ചാരിനില്‍ക്കുന്ന നിലയിലാണു മൃതദേഹം കണ്ടത് ഇരുകാലുകളും നിലത്തുകുത്തി മുട്ടുമടങ്ങിയ നിലയിലായിരുന്നു.

കഴുത്തില്‍ ചുറ്റിയ കൈലി അടുക്കളയിലെ ചേരില്‍ വെറുതെ ചുറ്റിയിട്ടേയുള്ളു, കെട്ടിയിട്ടില്ല. ചേരിനാകട്ടെ ഒട്ടും ബലവുമില്ല. മരണവെപ്രാളത്തില്‍ ചേരിലെ വിറകുകള്‍ താഴെ വീഴേണ്ടതാണ്, അതുണ്ടായിട്ടില്ല. ഇതിനോടു ചേര്‍ന്ന് അടുക്കിവെച്ചിരുന്ന പാത്രങ്ങളും അനങ്ങിയിട്ടില്ല. ഇതൊന്നും അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നു നഗരസഭ കൗണ്‍സിലര്‍ സജി കെ.സൈമണ്‍, ആക്ഷന്‍ കൗണ്‍സില്‍ സെക്രട്ടറി സുബിന്‍ കെ.സുനില്‍ എന്നിവര്‍ പറഞ്ഞു.

അച്ഛനും അമ്മയും പണിക്കു പോയതിനാല്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കാറ്റും മഴയുമുള്ളതിനാല്‍ വൈകിട്ട് 15 മിനിറ്റ് നേരത്തേ പ്ലസ്ടുക്കാരെ വിട്ടു. സ്‌കൂളില്‍ നിന്നു 10 മിനിറ്റ് നടന്നാല്‍ വീട്ടില്‍ എത്താം. വീടിന് അടുത്തെത്തുന്നതു വരെ ഒപ്പം പഠിക്കുന്ന കുട്ടി ഉണ്ടായിരുന്നു. നോട്ട് എഴുതിയെടുക്കാനുള്ള പുസ്തകവുമായാണു മൈഥിലി വീട്ടില്‍ എത്തിയത്. 4.15ന് ഇളയ കുട്ടി സ്‌കൂളില്‍ നിന്നു വന്നപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുന്നതും ചേച്ചിയെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

സ്‌കൂള്‍ ബാഗില്‍ ഉണ്ടായിരുന്ന പുസ്തകങ്ങളെല്ലാം നിലത്തു വാരിവലിച്ചിട്ട നിലയിലായിരുന്നു. സ്‌കൂളില്‍ നിന്നു വന്നാല്‍ പുസ്തകങ്ങള്‍ പഠിക്കുന്ന സ്ഥലത്ത് അടുക്കിവെയ്ക്കുന്ന സ്വഭാവമാണ് മൈഥിലിക്ക്. നല്ലതുപോലെ പഠിക്കുന്ന കുട്ടിയായിരുന്നു. ആത്മഹത്യക്കുള്ള സാഹചര്യങ്ങള്‍ സ്‌കൂളിലും വീട്ടിലുമില്ല.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയാകാമെന്നാണ് ആക്ഷന്‍ കൗണ്‍സിലും നാട്ടുകാരും സംശയിക്കുന്നത്. സ്‌കൂളിലെ ആവശ്യത്തിനായി അമ്മ കൊടുത്തുവിട്ട 2000 രൂപ ബാഗില്‍ ഉണ്ടായിരുന്നു. അതു കാണാതെ വന്നു. അയല്‍ക്കാരനായ യുവാവ് പിറ്റേദിവസം രാത്രിയില്‍ 2000 രൂപ വീട്ടില്‍ ഏല്‍പിച്ചതായി പിതാവ് വിനോദ് കുമാര്‍ പറയുന്നു. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാന്‍ തയാറായില്ല. ആത്മഹത്യയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു.

Top