ബെംഗളൂരു: കത്തോലിക്കാ സഭ ബിഷപ്പിനു രണ്ട് കുട്ടികൾ ! ബിഷപ്പിനെതിരെ ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പും! മൈസൂരു ബിഷപ്പിനെ ചുമതലയില്‍ നിന്ന് നീക്കി വത്തിക്കാന്‍. ലൈംഗീകാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കിയത്. ബെംഗളൂരു മുന്‍ ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസിനാണ് പകരം ചുമതല.
ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ജോലി നല്‍കണമെങ്കില്‍ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീ പരാതി നല്‍കിയിരുന്നു.
2019ല്‍ മൈസൂരു ജില്ലയിലെ വിവിധ ഇടവകകളില്‍ നിന്നായി 37 വൈദികരും ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നല്‍കി. സഭാ ഫണ്ടില്‍ തിരിമറി നടത്തിയെന്നും വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങളാണ് വൈദികര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ തനിക്കെതിരെ പരാതി നല്‍കിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റിയത് വന്‍ വിവാദമായി. ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാന്‍ ചുമതലയില്‍ നിന്ന് നീക്കുന്നത്. ബിഷപ്പിനോട് അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. പകരം ചുമതലയേല്‍ക്കുന്ന മുന്‍ ബെംഗളുരു ആര്‍ച്ച് ബിഷപ്പ് ബര്‍ണാര്‍ഡ് മോറിസ് മൈസൂരു അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററാകും.