കന്യാസ്ത്രീപീഡനം ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് ഈമാസം 20 വരെ നീട്ടി

കോട്ടയം∙ കന്യാസ്ത്രീയുടെ പരാതിയിൽ അറസ്റ്റു ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാൻഡ് കാലാവധി നീട്ടി. പാല ഒന്നാം ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈമസാം 20 വരെയാണു റിമാൻഡ് നീട്ടിയത്. റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നു ബിഷപ്പിനെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു.രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

അതേസമയം ബിഷപ്പിനെതിരെയുള്ള അനുബന്ധ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ബിഷപ്പിനെതിരെ കൂടുതല്‍ പരാതിയും മൊഴികളും ലഭിക്കാനുള്ള സാഹചര്യം ഉള്ളതിനാല്‍ അന്വേഷണ സംഘം വൈകാതെ ജലന്ധറിലേക്ക് പോകും.

Top