വാഷിങ്‌ടണ്‍:ചുവന്ന മൂണിനും ലോകാവസാന ഭീക്ഷണിക്കും ശേഷം വീണ്ടും ഭയത്തിന്റെ ശൊന്യാകാശവാര്‍ത്ത ..ഇത്തവണത്തെ ശൂന്യാകാശവാര്‍ത്ത ഇന്ത്യന്‍ ഏര്യായിലേക്ക് ആണ് ലക്ഷ്യം . മനുഷ്യരാശിയെ ഭയപ്പെടുത്തി ശൂന്യാകാശ വാര്‍ത്തയാണ് പുതിയതും .ഭൂമിക്ക് ചുറ്റും വര്‍ഷങ്ങളായി കറങ്ങിനടക്കുന്നു എന്ന് ഗവേഷകര്‍ കണ്ടെത്തിയ ഒരു അപരിചിതന്‍ ഉടന്‍ ഭൂമിയിലേക്ക് പറന്നിറങ്ങുമെന്നാണ് ഗവേഷക ലോകത്തിന്റെ വിലയിരുത്തല്‍. പതിവ് വാചക കസര്‍ത്തെന്നപേരില്‍ സംഭവത്തെ നിസാരവല്‍കരിക്കാന്‍ വരട്ടെ. ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്ന, ഇതുവരെയും പൂര്‍ണമായും എന്തെന്ന് കണ്ടെത്തിയിട്ടില്ലാത്ത ആ അപരിചിതന്‍ നവംബര്‍ 13ന് ഇന്ത്യന്‍ സമയം രാവിലെ ഭൂമിയില്‍ പതിക്കുമെന്ന് ഗവേഷകര്‍ ആണയിടുന്നു.ശ്രീലങ്കയുടെ തെക്കന്‍ തീരത്തു നിന്ന് 40 മൈല്‍ മാറി ഇന്ത്യന്‍ മഹാസമുദ്രത്തിലാവും ഈ അജ്‌ഞാതന്‍ പതിക്കുക. വന്നുവീണു കഴിഞ്ഞ് കടലില്‍നിന്ന് വീണ്ടെടുക്കാന്‍ സാധിച്ചാല്‍ മാത്രമേ ഈ വസ്‌തുവിന്റെ പൂര്‍ണ രൂപംപോലും തിരിച്ചറിയാന്‍ സാധിക്കൂ. ഊഹാപോഹങ്ങള്‍ക്ക് സ്‌ഥാനമുണ്ടെങ്ങില്‍ മനുഷ്യര്‍തന്നെ മുമ്പ് ബഹിരാകാശത്തേക്കയച്ച പേടകങ്ങളിലൊന്നിന്റെയോ റോക്കറ്റുകളുടെയോ ഭാഗമാകം ഇപ്പോള്‍ തിരിച്ച് ഭൂമിയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നും പറയാം. എന്നാല്‍ ഗവേഷകര്‍ ഇക്കാര്യത്തിലും ഉറപ്പ് പറയുന്നില്ല.
ഡബ്ല്യുടി1190എഫ് എന്നാണ് ഈ വസ്‌തുവിന് ശാസ്‌ത്രലോകം നല്‍കിയിരിക്കുന്ന പേര്. ഡബ്ല്യുടി1190 ഭൂമിക്കു ചുറ്റും കറങ്ങുന്നതായി 2012ലാണ് ആദ്യം കണ്ടെത്തുന്നത്. ഗവേഷണത്തിന്റെ ഭാഗമായി ശൂന്യാകാശത്തേയ്‌ക്ക് കയറ്റിയയച്ച പല യന്ത്രഭാഗങ്ങളുടെയും അവശിഷ്‌ടങ്ങള്‍ ഇത്തരത്തില്‍ ഭൂമിയെ വലംവെയ്‌ക്കുന്നതായി മുമ്പ് കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ 20 വസ്‌തുക്കളുടെ സ്വഭാവവും മറ്റും തിരിച്ചറിഞ്ഞിട്ടുമുണ്ട്. ചന്ദ്രനിലേക്ക് ആദ്യമായി മനുഷ്യനെ അയച്ച സാറ്റേണ്‍ വി റോക്കന്റിന്റെ ഒരു ഭാഗം ഇത്തരത്തില്‍ ഭൂമിയെ ചുറ്റിക്കറങ്ങുന്നുണ്ടെന്ന് 2002ലും കണ്ടെത്തിയിരുന്നു.
ഒകേ്‌ടാബര്‍ ആദ്യവാരത്തിലാണ് ഡബ്ല്യുടി1190എഫ് എന്ന സ്‌പെയ്‌സ് ജങ്ക് ഭൂമിയിലേക്കു തിരിച്ചിട്ടുണ്ടെന്ന കാര്യം ഗവേഷകര്‍ കണ്ടെത്തുന്നത്. ഉല്‍ക്കകള്‍ പോലെ ഭൂമിയിലേക്ക് പറന്നടുക്കുന്ന ബഹിരാകാശ വസ്‌തുക്കളുടെ പാതയെക്കുറിച്ചും സ്വഭാവത്തെ കുറിച്ചുമൊക്കെ പഠിക്കുന്നതില്‍ മുന്‍തൂക്കം നേടിയിട്ടുള്ള അരിസോണ സര്‍വകലാശാലയിലെ കാറ്റലീന സ്‌കൈ സര്‍വേയിലെ ഗവേഷകരാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. രണ്ടു മീറ്റര്‍ നീളമുള്ള ഡബ്ല്യുടി1190എഫ് കാഴ്‌ചയില്‍ വളഞ്ഞിട്ടും അകം പൊള്ളയായ രീതിയിലുമാണ്. അതിനാല്‍ത്തന്നെ റോക്കിന്റെ ഇന്ധന ടാങ്ക് ആകാനാണ് ഏറെ സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു.
ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അന്തരീക്ഷവുമായി ഉരസിയുണ്ടാകുന്ന ഊര്‍ജത്തില്‍ ഡബ്ല്യുടി1190എഫിന്റെ നല്ലൊരുഭാഗം കത്തിനശിക്കാനിടയുണ്ട്. അതുകൊണ്ടുതന്നെ സമുദ്രത്തില്‍ പതിയുന്ന ഡബ്ല്യുടി1190എഫ് കൂറ്റന്‍ തിരമാലകളോ വന്‍വിള്ളലുകളോ ഒന്നും ഭൂമിയില്‍ സൃഷ്‌ടിക്കില്ല. ബാഹ്യാകാശത്ത് ഒട്ടേറെ യന്ത്രാവശിഷ്‌ടങ്ങളുണ്ടെങ്കിലും ഇത് ആദ്യമായാണ് ഒരുവസ്‌തു ഭൂമിയിലേക്ക് സ്വയം തിരിച്ചെത്തുന്നത്. ഭൂമിയില്‍ പതിക്കുന്നത് യന്ത്രഭാഗമാണെങ്കില്‍ വരുംദിവസങ്ങളില്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.