കൊച്ചി :ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് എന്‍ പ്രശാന്ത്.ജീവിതത്തില്‍ ആദ്യമായാണ് സസ്പെന്‍ഷന്‍ കിട്ടുന്നതെന്നും ചട്ടലംഘനം നടത്തിയിട്ടില്ലെന്നും പ്രതികരിച്ച് എന്‍ പ്രശാന്ത് ഐഎഎസ്. സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ കൈയില്‍ കിട്ടിയിട്ടില്ലെന്നും കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ജീവിതത്തില്‍ ആദ്യമായിട്ട് കിട്ടിയ സസ്‌പെന്‍ഷന്‍ ആണ്. ഇത്രയും കാലം സ്‌കൂളിലും കോളേജിലുമൊക്കെ പഠിച്ചിട്ടും അവിടുന്നൊന്നും സസ്‌പെന്‍ഷന്‍ കിട്ടിയിട്ടില്ല – പ്രശാന്ത് പറഞ്ഞു.
ഭരണഘടനയുടെ പരമാധികാരത്തിലാണ് താനെപ്പോഴും വിശ്വസിക്കുന്നതെന്നും ശരിയെന്ന് തോന്നുന്നത് പറയുന്നതില്‍ തെറ്റില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ബോധപൂര്‍വം ഇതുവരെ ഒരു ചട്ടവും ലംഘിച്ചതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങളോളം സ്‌കൂളിലും കോളേജിലും ഒക്കെ പഠിച്ചിട്ട് ആദ്യമായി കിട്ടുന്ന സസ്‌പെന്‍ഷനാണ്. ഉത്തരവ് കൈപ്പറ്റിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കും. ശരിയെന്ന് കരുതുന്ന കര്യങ്ങള്‍ പറയുന്നതില്‍ തെറ്റില്ലന്നാണ് വിശ്വസിക്കുന്നത്. മനോരോഗി എന്നത് ഭാഷാപരമായ പ്രയോഗമാണ്. ഇംഗ്ലീഷിലുള്ളത് പോലെ മലയാളത്തിലും ഒരുപാട് ഇഡിയംസ് ഏന്‍ഡ് ഫ്രെയിസസ് ഉണ്ട്. അഭിപ്രായ സ്വാതന്ത്രം എന്ന് പറഞ്ഞാലും ശരിക്കും ഇത് റൈറ്റ് ടു എക്‌സ്പ്രസ് ആണ്. അഭിപ്രായ സ്വാതന്ത്ര്യം എന്നാല്‍ എതിര്‍ക്കാനുള്ള അവകാശം കൂടിയാണല്ലോ, എല്ലാവരേയും സുഖിപ്പിച്ച് സംസാരിക്കാന്‍ സാധിക്കില്ല. നമുക്ക് ബാധകമായിട്ടുള്ളത് കോഡ് ഓഫ് കണ്ടക്ട് ആണ്. സസ്‌പെന്‍ഷന്‍ ഉത്തരവ് പരിശോധിച്ച ശേഷം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കും.
ഐഎഎസ് തലപ്പത്തെ ചേരിപ്പോരിലാണ് എന്‍ പ്രശാന്തിനെതിരെ സസ്പെന്‍ഷനുണ്ടായത്. ഉദ്യോഗസ്ഥര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്റെ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. മതാടിസ്ഥാനത്തില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചതിന് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനേയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.