കോഴിക്കോട് :ബിഷപ്പ് ഫ്രാൻകോയുടെ ബലാൽസംഗ വിവാദത്തിനു ശേഷം വീണ്ടും സീറോ മലബാർ സഭയിൽ വിവാദം കത്തിത്തുടങ്ങി .താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി.എല്ലാ വിവാദങ്ങളും വരുമ്പോൾ സഭയിലെ വൈദികരും അധികാരികളും പറയുന്ന പഴയ പല്ലവി തന്നെ വീണ്ടും ഉയരും എന്നതാണ് എല്ലാ ആരോപണങ്ങളിലും സഭയെ സംശയത്തിന്റെ മറവിൽ നിർത്തുന്നത് .
ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക
അണ്ണാ ഷൈബിയുടെ പോസ്റ്റ് പൂർണ്ണമായി :
*ഉപ്പയെ, ഉപ്പാപ്പയെ തിരിച്ചു തരൂ….*
സീറോ മലബാർ സഭയിലെ പിതാക്കന്മാരുടെ മുൻപിൽ മുസ്ലിം സഹോദരന്മാർ സമർപ്പിക്കുന്ന ദയാഹർജി.
ബഹുമാന്യരെ,
സ്വന്തം കുടുംബത്തിൽ നിന്നും സാമൂഹിക ചുറ്റുപാടിൽ നിന്നും മുസ്ലിം സമുദായത്തിലെ സ്ത്രീകൾ നേരിടേണ്ടിവരുന്ന തിക്താനുഭവങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടുകൂടി സ്ഥാപിതമായതാണ് ഞങ്ങളുടെ ഈ സംഘടന. ചുരുങ്ങിയ കാലം കൊണ്ട്, ഒരുപിടിപേർക്ക് സഹായഹസ്തമാവാൻ സർവ്വശക്തനായ അള്ളാ ഞങ്ങളെ ഉപകരണമാക്കിയെന്ന ചാരിതാർത്ഥ്യത്തോടെ പറയട്ടെ,
ലോകത്തിൽ സമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രവർത്തിക്കുന്നവരാണ് കത്തോലിക്കാ പുരോഹിതർ എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. സജ്ജനങ്ങളെയും മൂല്യബോധമുള്ള ഒരു സമൂഹത്തെയും വാർത്തെടുക്കുന്നതിൽ കത്തോലിക്കാ സഭയ്ക്ക് ഉള്ള സ്വാധീനം ഞങ്ങൾ വിസ്മരിക്കുന്നില്ല. ഈ ക്രൈസ്തവ ധാർമികത മുന്നിൽ കണ്ടുകൊണ്ട് തന്നെ ചില കാര്യങ്ങൾ പിതാക്കന്മാരുടെ ശ്രദ്ധയിൽ പെടുത്തുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു :
താമരശ്ശേരി രൂപതയിലെ കോടഞ്ചേരി പള്ളിയുടെ ഭാഗമായിരുന്ന തെയ്യപ്പാറ ഇടവകയിൽ വികാരിയായിരുന്ന ഫാ. റെമിജിയോസ് ഇഞ്ചനാനിയിലിനു ഞങ്ങളുടെ സമുദായത്തിൽപെട്ട, തപാൽ വകുപ്പിൽ ജോലി ചെയ്യുന്ന സഫിയ സ്ത്രീയുമായിട്ടുള്ള ബന്ധത്തിൽ ഒരു കുട്ടി ജനിക്കുകയും, പ്രശ്നം വഷളായപ്പോൾ അന്നത്തെ തന്റെ സ്വാധീനമുപയോഗിച്ചു ഫാ. ഇഞ്ചനാനിയിൽ ആ സ്ത്രീയെ മാനന്തവാടി ചെന്നലോട്ട് മനസികരോഗാശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരു മനസികരോഗിയാക്കുകയും ചെയ്തു. ഇക്കാര്യങ്ങൾ ഒതുക്കിത്തീർക്കാൻ മരിച്ചുപോയ മുൻ എം പി ഷാനവാസ് വഴി 50 ലക്ഷം രൂപയും തുടർന്ന് 2017 വരെ രൂപതയുടെ ചാരിറ്റി അക്കൗണ്ടിൽ നിന്നും മാസം തോറും 25000രൂപയും സഫിയക്കും കുഞ്ഞിനും ചിലവിനും കൊടുത്തിരുന്നു.
പിതാക്കന്മാരെ, ആത്മ നൊമ്പരത്തോടെ കൂടി ഒന്ന് ചോദിക്കട്ടെ, പണമാണോ എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം !? എല്ലാ കുറവുകളും വേദനകളും പണം കൊടുത്ത് പരിഹരിക്കുവാൻ നമുക്കാകുമോ?! വ്യഭിചാരം ചെയ്യരുത് എന്ന് പഠിപ്പിക്കുന്ന നിങ്ങൾ ‘ആസക്തിയോടെ സ്ത്രീജനങ്ങളെ നോക്കുന്നവൻ, അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു’ എന്നെഴുതപ്പെട്ട ബൈബിൾ എന്ന മഹാഗ്രന്ഥത്തെ പൂജിക്കുന്ന നിങ്ങൾ, രക്തബന്ധത്തിനും ഒരു സ്ത്രീയുടെ മാനാഭിമാനത്തിനും അവളുടെ ജീവിതത്തിനും ആയുസ്സിനും കേവലം പച്ചനോട്ട് കൊണ്ട് വിലയിട്ട് എന്ത് ക്രിസ്തീയ മൂല്യമാണ് പ്രഘോഷിക്കുന്നത് !? ധാർമികതയുടെ അടിസ്ഥാനപാഠം പോലും ഇവിടെ അതിലംഘിക്കപ്പെടുകയല്ലേ!?
തെറ്റ് ചെയ്യാത്ത മനുഷ്യരില്ല, പക്ഷേ അത് തിരുത്തുന്നതാണ് മനുഷ്യത്വം. ആ മനുഷ്യത്വത്തിന്റെ അവസ്ഥയിലേക്ക് ഉയരാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ജീവിതത്തിലെ ഏറിയ പങ്കും മാനസികരോഗാശുപത്രിയിലും സമൂഹത്തിലപമാനിക്കപ്പെട്ടും ജീവിച്ച സഫിയ എന്ന സ്ത്രീ ഇന്ന് പണം കൊടുത്തു വാങ്ങിയ മറ്റൊരു പുരുഷന്റെ സംരക്ഷണയിലാണ്. തെറ്റിനു കാരണക്കാരനായ വ്യക്തിയോ, ഉയരങ്ങളുടെ സിംഹാസനത്തിലും. ആ വ്യക്തിയുടെ മകളും പേരക്കുട്ടിയും, ഒരു ബാപ്പയുടെയും ഉപ്പാപ്പയുടെയും സ്നേഹത്തിനും സ്വാതന്ത്ര്യത്തിനും തണലും വേണ്ടി ഇന്ന് കൊതിക്കുന്നു. പ്രാണഭയത്താൽ തങ്ങളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും മനസ്സിലടക്കി അവർ ജീവിതം തള്ളി നീക്കുന്നു. പ്രവാചകനായ യേഷുവായുടെ മതത്തിൽ, ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ നേതൃത്വം കൊടുക്കുന്ന ഒരു മതസമൂഹത്തിൽ, ഇത് ലജ്ജാവഹം അല്ലേ.!!
ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിലും വളർച്ചയിലും കുടുംബബന്ധങ്ങൾക്കുള്ള പങ്ക് ഞങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ. അനുദിന യേഷുവാ പ്രബോധനങ്ങളിലൂടെ ലോകത്തോട് ഇത് പ്രഘോഷിക്കുന്ന നിങ്ങളോട് ഞങ്ങൾക്ക് പറയാനുള്ളത്, ഇത് നിങ്ങൾ ജീവിതത്തിൽ പകർത്തി ലോകത്തിന് മാതൃക കാണിക്കണം എന്നുള്ളതാണ്. *സഫിയയുടെ കുട്ടിക്ക് അവളുടെ പിതാവിനെയും കൊച്ചുമകൾക്ക് ഉപ്പാപ്പയെയും തിരിച്ചുനൽകണം*. ഇനിയെങ്കിലും നിങ്ങൾ പ്രഘോഷിക്കുന്ന കരുണയുടെ സുവിശേഷത്തിന്റെ ആ സവിശേഷഭാവം അവരുടെ നേർക്ക് ഉണ്ടാകണമെന്നു യാചിക്കുകയാണ്. അങ്ങനെ *യേഷുവായുടെ സുവിശേഷം പ്രസംഗിക്കാൻ മാത്രമുള്ളതല്ല, ജീവിക്കാൻകൂടിയുള്ളതാണെന്ന നല്ലപാഠം* പരിശീലിക്കുന്നവരായി നിങ്ങൾ മാറണം, അങ്ങനെ നിങ്ങളുടെ വിശ്വാസികൾക്ക് നിങ്ങൾ മാതൃകയാകണം.
ഈയടുത്ത കാലത്ത് പിതാക്കന്മാരായ നിങ്ങളും മറ്റു പുരോഹിതരും നിങ്ങളുടെ വിശ്വാസികളും, *ലൗജിഹാദ്* എന്ന ഒരു മുദ്രാവാക്യം മുഴക്കി, മുസ്ലിം സമുദായത്തെ അപ്പാടെ അപമാനപ്പെടുത്തുന്നതിന് പടയൊരുക്കം നടത്തിയല്ലോ !? ഏതൊരു മതത്തിന്റെ ചുറ്റുപാടിലും കാണപ്പെടുന്നതു പോലെ തീവ്രവാദ സ്വഭാവം ഉള്ള ആളുകൾ ഞങ്ങളുടെ മതവിശ്വാസികൾക്കിടയിലും ഉണ്ടാകും. അതിന് ഉത്തമോദാഹരണമാണല്ലോ, നിങ്ങൾ പ്രഘോഷിക്കുന്ന യേഷുവായുടെ സൂക്തങ്ങൾക്ക് ഒട്ടും ചേരാത്തവിധം കേവലം ആചാരങ്ങൾക്ക് വേണ്ടിയും അധികാരങ്ങൾക്ക് വേണ്ടിയും നിങ്ങൾക്കിടയിലും നിങ്ങളുടെ വിശ്വാസികൾക്കിടയിലും നടക്കുന്ന വ്യവഹാരങ്ങളും മറ്റ് വാദപ്രതിവാദങ്ങളും. എന്നാൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾക്ക് ഒരു സാർവത്രിക നിറം കൊടുത്തു ഞങ്ങളെ അപമാനിക്കാൻ നിങ്ങൾ മത്സരിക്കുകയായിരുന്നു. എന്നാൽ ഞങ്ങളുടെ സഹോദരി സഫിയയുടെ കാര്യത്തിൽ *എന്തു ജിഹാദാണ് നിങ്ങൾക്ക് പറയാനുള്ളത്!?* അതും കേവലം ഒരു വ്യക്തിയല്ല, നിങ്ങളുടെ സഭയുടെ മേലധികാരിയായ ഒരു വ്യക്തിയിൽ നിന്നുമുണ്ടായ ഈ നീതികേടിന്, കൊടുംപാതകത്തിന് എന്തു മനഃസാക്ഷിയുടെ സ്വരം കൊണ്ടാണ് നിങ്ങൾ ഉത്തരം നൽകുക..!? ഇതിൽ മറ്റൊരു എതിർവാദമാണ് നിങ്ങൾ ഉന്നയിക്കുന്നതെങ്കിൽ, *ശാസ്ത്രീയമായി റെമിജിയോസിന്റെ പിതൃത്വം തള്ളിക്കളയാനുള്ള നടപടികൾ നിങ്ങൾ നടത്തണം.* അങ്ങനെ സത്യസന്ധമാണ് നിങ്ങളുടെ നിലപാടുകളെന്ന് ലോകം അറിയട്ടെ, അത് ലോകത്തെ ബോധ്യപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്. ഇതിലൂടെ കേവലം ഒരു വ്യക്തിയുടെയല്ല, ലോകം ബഹുമാനത്തോടെ നോക്കികാണുന്ന ഒരു മതസമൂഹത്തിന്റെ മേൽ ചാർത്തപ്പെട്ട കളങ്കമാണ് തുടച്ചു മാറ്റപ്പെടുക. ഇന്ന് ശാസ്ത്രം ഒരുപാട് വളർന്നല്ലോ. *ഡിഎൻഎ ടെസ്റ്റ് പോലുള്ള കാര്യങ്ങളിലേക്ക് നമുക്ക് കടക്കാം*.
ഇനി ഒന്നേ പറയാനുള്ളൂ, ഇനിയെങ്കിലും, ബിഷപ്പ് റെമിജിയോസ് എന്ന *ഉപ്പയെയും ഉപ്പാപ്പയും തിരിച്ചുനൽകി* സുവിശേഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരാണ്, അത് ജീവിക്കുന്നവരാണ് ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സമൂഹമെന്ന് ലോകത്തിന് നിങ്ങൾ തെളിയിച്ചു കൊടുക്കണം, അതിനുതകുന്ന ഏറ്റവും നല്ല സമയമാണിത്. അല്ലാത്തപക്ഷം ഒരു വലിയ സമൂഹത്തിന്റെ, നീതിക്കു വേണ്ടി ദാഹിക്കുന്ന ഒരു തലമുറയുടെ, ശക്തമായ പ്രതിഷേധത്തിന്റെ സ്വരം ലോകം കേൾക്കാൻ ഇടയാകും എന്ന് ഓർമ്മപ്പെടുത്തുന്നു. ഞങ്ങളുടെ സഹോദരിയുടെ കുടുംബത്തിന് നീതി നേടിക്കൊടുക്കും വരെ ഞങ്ങൾക്ക് ഇനിയൊരു വിശ്രമം ഇല്ല. കപട സദാചാര ത്തിന്റെ ഉത്തുംഗശൃംഗത്തിൽ എത്തിനിൽക്കുന്ന, എല്ലാ ചെങ്കുപ്പായങ്ങളും തൂത്തെറിയും എന്ന് ഓർമിപ്പിച്ചു കൊണ്ട്, തിരുത്തലിന്റെ ഒരു മാനുഷിക ഭാവം, പ്രതീക്ഷിച്ചുകൊണ്ട്..
നീതിക്കുവേണ്ടി പടപൊരുതുന്ന സഹോദരന്മാർ..
അതേസമയം താമരശ്ശേരി രൂപതയുടെ പ്രതികരണം ഇങ്ങനെയാണ് .”താമരശ്ശേരി ബിഷപ്പ് ഫാ. റെമിജിയോസ് ഇഞ്ചനാനിയിലിന് എതിരെയുള്ള അന്ന ഷിബിയുടെ ആരോപണവും മുസ്ലിം ഗ്രൂപ്പിന്റെതായി പ്രചരിക്കുന്ന വാട്‌സ് അപ്പ് സന്ദേശവും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷെ അത്ര ഗൗരവം നൽകേണ്ട ഒരാരോപണമാണ് അത് എന്ന് സഭയ്ക്ക് തോന്നുന്നില്ല. ഞങ്ങൾ ഇത് ചർച്ച ചെയ്ത കാര്യങ്ങൾ ആണ്.
അതിനകത്ത് വന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം വെറുതെയാണ്. എന്തിനു വേണ്ടിയാണ് ഈ പുതിയ ആരോപണങ്ങൾ എന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല. ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടാണ് സീറോ മലബാർ സഭ സ്വീകരിച്ചത്. മുസ്ലിം ഗ്രൂപ്പ് ഞങ്ങൾക്കെതിരെ പോസ്റ്റ് ചെയ്തിരിക്കുന്ന ആരോപണങ്ങളിൽ ലൗ ജിഹാദ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. അതിനാൽ സഭയുടെ നിലപാടുമായി ബന്ധപ്പെട്ടു മുസ്ലിം ഗ്രൂപ്പുകൾക്കുള്ള എതിർപ്പ് ഞങ്ങൾ ഈ പ്രശ്‌നത്തിൽ കാണുന്നു. ആരോപണങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യമാകാം.
ലൗ ജിഹാദ് ആരോപണം സഭയ്ക്ക് എതിരെ മുസ്ലിം ഫണ്ടമെന്റൽ ഗ്രൂപ്പുകൾ തിരിച്ചു വിടുന്നു. അന്ന ഷിബി കൊടുത്ത ആന്റി ബയോട്ടിക് എല്ലാം എത്രമാത്രം ഫലപ്രദമാണെന്ന് അറിയാമല്ലോ? നമ്മുടെ വീട്ടിലെ ആളാണ് അന്ന ഷിബി എന്ന് നമ്മൾ പറയുന്നുണ്ടെങ്കിലും വീട്ടിലെ ആളുകൾ വീട്ടിനകത്ത് നിന്നുകൊണ്ട് വീടിനെതിരെ പ്രവർത്തിക്കാറുണ്ട്. അന്ന ഷിബിയുടെ പ്രവർത്തനം ആ രീതിയിലാണ് സഭ കാണുന്നത്. കൂടെയുള്ള ഒരാൾ എന്ന് അന്ന ഷിബിയെക്കുറിച്ച് പറയാൻ കഴിയില്ല. കൂടെയാണെങ്കിൽ അന്ന ഷിബി മാന്യമായി സംസാരിച്ചേനെ. ആ രീതിയിലുള്ള പ്രതികരണവും വന്നേനെ. ആരോപണങ്ങൾ വാസ്തവമാണ് എന്ന് അവർക്ക് ബോധ്യം ഉണ്ടായിരുന്നെങ്കിൽ അവർ പ്രതികരിക്കേണ്ടത് മറ്റൊരു തരത്തിലാണ്. മുസ്ലിം പോസ്റ്റ് എന്നല്ലാതെ ഏത് ഗ്രൂപ്പ് എന്ന് പറയുന്നില്ലല്ലോ? അതിനു ഒരു വിലാസം ഉണ്ടോ? ആര് ചെയ്തു ഇത് സംഘടന എന്ന് മുസ്ലിം ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനു ഒരു ഓതന്റിസിറ്റിയില്ല. ഏത് ഗ്രൂപ്പ് എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അവർക്ക് , ആ മുസ്ലിം ഗ്രൂപ്പിന് മറുപടി നൽകാൻ ഞങ്ങൾ തയ്യാറാവുമായിരുന്നു. ഈ ഓതന്റിസിറ്റി പ്രശ്‌നം മുസ്ലിം ഗ്രൂപ്പിന്റെ പോസ്റ്റുമായി ബന്ധപ്പെട്ടു ഉയരുന്നതിനാൽ അത്രമാത്രം പ്രാധാന്യം മാത്രമേ സഭ അതിനു നൽകുന്നുള്ളൂ-സഭാ വക്താവ് ഫാദർ മനോജ് കൊല്ലംപറമ്പിൽ പറയുന്നു.