വൈദികന്റെയും കന്യാസ്ത്രീയുടെയും അവിഹിതത്തില്‍ പെൺകുഞ്ഞു പിറന്നു.കുഞ്ഞിനെ അനാഥാലയത്തിലാക്കി!..ബിഷപ്പിനെതിരെ കടുത്ത ആരോപണം.

കോഴിക്കോട്: പതിനാറുകാരിയെ ബലാൽസംഗം ചെയ്ത് ഗര്‍ഭിണിയാക്കുകയും പ്രസവിച്ച് കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ അനാഥാലയത്തില്‍ വളര്‍ത്താന് കൊടുത്ത ഫാ. റോബിന്‍ വടക്കാഞ്ചേരി ഇപ്പോൾ ഇറ്റ്പാത് വര്ഷം ശിക്ഷ വാങ്ങി ജയിലിൽ ആണ് .16 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണായാക്കിയ ശേഷം പ്രസവം നടന്നപ്പോള്‍ അതു പെണ്‍കുട്ടിയുടെ പിതാവിന്റെ പുറത്ത് ചാര്‍ത്തിയ വൈദികന്‍ ആളു നിസാരക്കാരനലായിരുന്നു .ഈ സംഭവം കേരളത്തെ മാത്രമല്ല ലോകത്തിലേ മലയാളികളെയും വിശ്വാസികളെയും ഞെട്ടിച്ചതാണ് .എന്നാല്‍ ഇതിനെ വെല്ലുന്ന മറ്റൊരു സംഭവമാണ് കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും ഇപ്പോള്‍ പുറത്ത് വരുന്നത്.

യുവ വൈദികന്റെയും- കന്യാസ്ത്രീയുടെയും അവിഹിത ബന്ധത്തില്‍ പിറന്ന പെണ്‍കുഞ്ഞിനെ അനാഥാലയത്തിലാക്കി. പിതൃത്വം നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് താമരശേരി ബിഷപ്പിന് കാത്തലിക് കാത്തലിക്ക് ലേമെന്‍സ് അസോസിയേഷന്റെ എഴുതിയ തുറന്ന കത്ത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മാതാപിതാക്കള്‍ ജീവിച്ചിരിക്കെ പിഞ്ചുകുഞ്ഞിനെ അനാഥാലയത്തിലാക്കിയ ക്രൂരതക്ക് ബിഷപ്പമ ാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ കൂട്ടുനില്‍ക്കുന്നതിന് എതിരെ കാത്തലിക് ലേമെന്‍സ് അസോ. ദേശീയ സെക്രട്ടറി എം.എല്‍. ജോര്‍ജാണ് തുറന്ന കത്തെഴുതിയത്. ദേവാലയങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മതസ്ഥാപനങ്ങളുടെയും പരിപാവനതയും വിശുദ്ധിയും നിങ്ങള്‍ പുരോഹിതവര്‍ഗ്ഗം കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന് ഇത് അനുവദിച്ചുതരാനാകില്ല.- കത്തില്‍ പറയുന്നു.

കത്ത് ഇങ്ങനെയാണ് , …യേശുവില്‍ പ്രിയ സഹോദരാ,

അങ്ങ് അടക്കമുള്ള ക്രിസ്തീയ സഭയിലെ പുരോഹിതര്‍ യേശുനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് തിരുപ്പട്ടം എന്ന കൂദാശ സ്വീകരിച്ചിരിക്കുന്നത്, അജപാലകനും നിത്യപുരോഹിതനുമായ യേശുക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് വചന ശുശ്രൂഷകള്‍ ചെയ്യുവാനും വചനം പ്രസംഗിക്കുവാനും പ്രസംഗിക്കുന്നവ സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനുമാണല്ലോ. എന്നാല്‍ നിങ്ങള്‍ എടുത്ത സത്യപ്രതിജ്ഞ പാടേ അവഗണിച്ച് ക്രിസ്തുവിനും ക്രിസ്തീയസമൂഹത്തിനും മറ്റു സമൂഹങ്ങള്‍ക്കും രാജ്യത്തിനും രാജ്യത്തിന്റെ ഭദ്രതയ്ക്കും എതിരായി പ്രവര്‍ത്തിച്ചുവരികയാണ് താങ്കളടക്കമുള്ള ഒരു പറ്റം പുരോഹിതര്‍. പുരോഹിതരടക്കമുള്ള എല്ലാവര്‍ക്കുമായി യേശുക്രിസ്തു അനുവദിച്ചിട്ടുള്ള മാതൃകാപരമായ പരസ്യവിവാഹത്തിന് പുരോഹിതര്‍ക്കു മാത്രം വിലക്ക് ഏര്‍പ്പെടുത്തികൊണ്ട്, വിശുദ്ധബൈബിളിനു വിരുദ്ധമായി, കാനോന്‍ നിയമവും രൂപതാനിയമങ്ങളും മെത്രാന്മാരായ നിങ്ങള്‍ സൃഷ്ടിച്ച് അവയിലൂടെ രൂപതകള്‍ തോറും രഹസ്യവിവാഹം പ്രാബല്യത്തിലാക്കി (കാനന്‍.840, താമരശ്ശേരി രൂപതാ നിയമാവലി പേജ് 82, ക്രമനമ്ബര്‍ 402), പുരോഹിതര്‍ അസാന്മാര്‍ഗിക ജീവിതത്തില്‍ മുഴുകി ക്രിസ്തീയസഭയെ താങ്കളടക്കമുള്ള രൂപതാമെത്രാന്മാര്‍ അപകീര്‍ത്തിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ഇതിന്റെ തെളിവുകളായി ബാലികാ ബാലന്മാരോടും യുവതീയുവാക്കളോടും കുടുംബിനികളോടും കന്യാസ്ത്രീകളോടും മെത്രാന്‍പുരോഹിതവര്‍ഗ്ഗം നടത്തികൊണ്ടിരിക്കുന്ന അവിഹിത ലൈംഗിക പീഡനസംഭവങ്ങള്‍ ഒന്നൊന്നായി വെളിച്ചത്തുവന്നിരിക്കുന്നത്.

ദേവാലയങ്ങളുടെയും ധ്യാനകേന്ദ്രങ്ങളുടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മതസ്ഥാപനങ്ങളുടെയും പരിപാവനതയും വിശുദ്ധിയും നിങ്ങള്‍ പുരോഹിതവര്‍ഗ്ഗം കളങ്കപ്പെടുത്തികൊണ്ടിരിക്കുകയാണ്. കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന് ഇത് അനുവദിച്ചുതരാനാകില്ല. നിങ്ങളുടെ തിന്മകളെയും അസാന്മാര്‍ഗ്ഗിക പ്രവൃത്തികളെയും മറ്റും നേരിടുകതന്നെ ചെയ്യും.

താങ്കളുടെ കീഴ്ജീവനക്കാരനും പൂവ്വാറന്‍തോട് സെന്റ് മേരീസ് പള്ളി വികാരിയുമായിരുന്ന ഫാ. ജോമോന്‍ കണ്ടത്തിന്‍കര കണ്ണോം സെന്റ് മേരീസ് പള്ളി അസ്സിസ്റ്റന്റ് വികാരിയായിരുന്ന കാലഘട്ടത്തില്‍ കണ്ണോം എഫ്.സി. കോണ്‍വെന്റിലെ 38 വയസ്സുള്ള കന്യാസ്ത്രീയുമായി അവിഹിത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുപോന്നു. ഫാ. ജോമോനില്‍നിന്നും കന്യാസ്ത്രീ ഗര്‍ഭിണിയായി. പരസ്പരം വിവാഹിതരായി കുട്ടിയെ വളര്‍ത്തി. മാതൃകാപരമായ കുടുംബജീവിതം നയിക്കാമെന്ന ധാരണയില്‍ ഊഷ്മളമായ ലൈംഗികബന്ധത്തിലുണ്ടായ ഗര്‍ഭം അലസിപ്പിക്കാന്‍ ഇരുവര്‍ക്കും മനസ്സുവന്നില്ല. ഏഴെട്ടു മാസമായതോടെ കന്യാസ്ത്രീയുടെ ഗര്‍ഭലക്ഷണങ്ങള്‍ പൊതുജനസംസാരമായി. ഫാ. ജോമോനും ഗര്‍ഭം ചുമക്കുന്ന കന്യാസ്ത്രീയും തമ്മിലുള്ള വിവാഹവും മാതൃകാപരമായ കുടുംബജീവിതവും തടയുന്നതിനും ഫാ. ജോമോന്റെ അവിഹിത ലൈംഗികബന്ധം മറച്ചു വെക്കുന്നതിനും കന്യാസ്ത്രീയുടെ ഗര്‍ഭവിഷയം പുറത്തുവിടാതിരിക്കുന്നതിനും വേണ്ടി താങ്കള്‍ ഇടപെട്ടു.

അരമനവാസികളായ വികാരി ജനറലും, രൂപതാ ധനകാര്യസ്ഥനും, അന്നത്തെ രൂപതാ ചാന്‍സലറും ഇന്ന് സീറോ-മലബാര്‍ സഭയുടെ വൈസ് ചാന്‍സലറുമായ റവ.ഫാ. അബ്രഹാം കാവില്‍പുരയിടവും ചേര്‍ന്ന് ഗര്‍ഭവതിയായ കന്യാസ്ത്രീയെയും ഫാ. ജോമോനെയും രഹസ്യത്തില്‍ അരമനയില്‍ എത്തിച്ചു. അവരിരുവരില്‍നിന്നു വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ആയതിനുള്ള പ്രതിവിധികള്‍ താങ്കള്‍ കല്‍പ്പിച്ചശേഷം ഫാ. ജോമോനെ താങ്കളുടെതന്നെ കസ്റ്റഡിയില്‍ സംരക്ഷിക്കുകയും ഗര്‍ഭവതിയായ കന്യാസ്ത്രീയെ ചക്കിട്ടപാറ എഫ്.സി. കോണ്‍വെന്റിലേക്കും, അവിടെനിന്നു മാലാപ്പറമ്ബിലുള്ള എഫ്.സി.സി പ്രൊവിന്‍ഷ്യല്‍ ഹൗസായ അസ്സീസി ഭവനിലേക്കും, അവിടെനിന്ന് ‘പുരോഹിതരാല്‍ ഗര്‍ഭിണികളാകുന്ന കന്യാസ്ത്രീകളെ പാര്‍പ്പിക്കുന്ന’ തൃശ്ശൂര്‍ പല്ലഴിയിലുള്ള ”സെന്റ് ക്രിസ്റ്റീന ഹോമി”ലേക്കും, അവിടെനിന്ന് എറണാകുളം നോര്‍ത്തിലുള്ള മദര്‍തെരേസ കോണ്‍വെന്റിലേക്കും, പ്രസവത്തിനായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

2016 ജൂലൈ 6-ാം തീയതി കന്യാസ്ത്രീ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ആ കുഞ്ഞിന് അനാഥത്വം കല്‍പ്പിച്ച്‌, സഭയുടെ വക അങ്കമാലി കറുകുറ്റിയിലുള്ള സെന്റ് നസ്രത്ത് ഹോമിലേക്ക് തള്ളി താങ്കള്‍ ആ കുഞ്ഞിനെ അനാഥയാക്കി. കുഞ്ഞിന്റെ മാതാപിതാക്കള്‍ അല്ലലില്ലാതെ പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിച്ചിരിക്കെ, കുഞ്ഞിന് അനാഥത്വം കല്‍പ്പിച്ച്‌ അനാഥാലയത്തില്‍ തള്ളിയ താങ്കളുടെ പ്രവൃത്തി ക്രൂരവും ദൈവതിരുമുമ്ബില്‍ കടുത്ത പാപവും ജനസമൂഹത്തിനു മുന്‍പില്‍ നീതീകരിക്കാനാവാത്തതുമാണ്. കുഞ്ഞിന്റെ മാതൃത്വം പേറിയ കന്യാസ്ത്രീയെ നിര്‍ബന്ധപ്രകാരം കുഞ്ഞില്‍നിന്നുമകറ്റിയ ഹീനമായ താങ്കളുടെ നടപടി ദൈവസ്നേഹത്തിനും പരസ്നേഹത്തിനും എതിരായ തിന്മയും മനുഷ്യത്വഹീനവുമാണ്. സന്മാര്‍ഗ്ഗജീവിതത്തിനും ധാര്‍മ്മികമൂല്യങ്ങള്‍ക്കും ക്രിസ്തീയ ആദര്‍ശങ്ങള്‍ക്കും വിലകല്‍പ്പിക്കുന്ന മെത്രാനായിരുന്നു താങ്കളെങ്കില്‍, അവരെ മാതൃകാപരമായ ദാമ്ബത്യജീവിതത്തിന് വിട്ടുകൊടുക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അതിനുപകരം താങ്കള്‍ മൂന്ന് മനുഷ്യജീവിതങ്ങളെ തല്ലിക്കൊഴിക്കുകയാണ് ചെയ്തത്. ഇത് താങ്കളില്‍ കുടികൊള്ളുന്ന പൈശാചികതയുടെ വികൃതമുഖമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഫാ. ജോമോന്‍ കണ്ടത്തിന്‍കരയുടെ തിന്മകളെയെല്ലാം താങ്കള്‍ അനുഗ്രഹിച്ച്‌ ആശിര്‍വദിച്ചു കൊണ്ട് , അദ്ദേഹത്തെ ഹൈദരാബാദ് തുംഗു എന്ന സ്ഥലത്തുള്ള സീറോ-മലബാര്‍ സഭയുടെ ”മംഗള മാതാ റിന്യൂവല്‍ കേന്ദ്ര”ത്തിന്റെ ഡയറക്ടറും ഇടവക വികാരിയുമായി നിയമിച്ചിരിക്കുന്നതും യേശുക്രിസ്തുവിനോടും ക്രൈസ്തവ ജനസമൂഹത്തോടുമുള്ള നിന്ദനവും അവഹേളനവുമാണ്. മേല്‍വിവരിച്ച സംഭവങ്ങളില്‍ ഫാ. ജോമോന്‍ കണ്ടത്തിന്‍കരയും കന്യാസ്ത്രീയും ചെയ്ത കുറ്റത്തേക്കാള്‍ കടുത്ത കുറ്റവാളി രൂപതാബിഷപ്പായ താങ്കള്‍തന്നെയാണ്; അതിനാല്‍, മാന്യമായ മെത്രാന്‍പദവിയില്‍ തുടരാന്‍ അര്‍ഹനല്ല. ടി കാര്യങ്ങളില്‍ എന്തെങ്കിലും വിശദികരിക്കാനുണ്ടെങ്കില്‍ ആയത് ഏഴു ദിവസത്തിനകം രേഖാമൂലം, ”കാത്തലിക് ലേമെന്‍സ് അസ്സോസിയേഷനെ’ അറിയിക്കണം. വിശദീകരണമൊന്നും നല്‍കാനില്ലെങ്കില്‍, താങ്കളുടെ തെറ്റുകള്‍ക്ക് സഭാസമൂഹത്തോട് ഏഴു ദിവസത്തിനകം പൊതുമാപ്പ് പറയണം. ആയതിന് തയ്യാറല്ലാത്തപക്ഷം, പ്രസ്തുത കുറ്റകൃത്യങ്ങള്‍ ”കാത്തലിക് ലേമെന്‍സ് അസ്സോസിയേന്‍’ പൊതുസമൂഹത്തിനുമുമ്ബില്‍ കൊണ്ടുവരികയും നിയമനടപടികളെക്കുറിച്ച്‌ ആലോചിക്കുകയും ചെയ്യുന്നതായിരിക്കുമെന്ന വിവരം ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

കാത്തലിക് ലേമെന്‍സ് അസ്സോസ്സിയേഷനു വേണ്ടിസെക്രട്ടറി,എം.എല്‍.ജോര്‍ജ്ജ് മാളിയേയ്ക്കല്‍,സെക്രട്ടറി, സെന്‍ട്രല്‍ എക്സിക്യൂട്ടീവ് കമ്മറ്റി,കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍ റൈറ്റ്.

Top