കൊച്ചി:നാൽപാടി വാസു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കും. കൊച്ചിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സേവറി നാണു, നാല്‍പാടി വാസു വധക്കേസില്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ കുടുംബം തീരുമാനിച്ചത്.കേസിൽ നീതി ലഭിച്ചില്ലെന്ന് വാസുവിന്റെ സഹോദരൻ രാജൻ പറഞ്ഞു. തന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ സംഘത്തിൽ വാസു ഉണ്ടായിരുന്നില്ലെന്ന സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിക്കുന്നത്. 1993 മാർച്ച് 4ന് ആണ് നാൽപാടി വാസു കൊല്ലപ്പെട്ടത്.
കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാനായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലെ സുധാകരന്റെ പരാമര്‍ശത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയത്. നിരപരാധിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സുധാകരന്റെ പ്രസ്‌താവനയിലൂടെ തെളിഞ്ഞു. സിപിഎം പ്രവർത്തകനായ നാൽപാടി വാസു ആക്രമിക്കാൻ വന്നപ്പോൾ വെടിവച്ചെന്നാണു സുധാകരൻ പറഞ്ഞിരുന്നത്.
അക്രമത്തിൽ പങ്കാളിയല്ലാതെ, മരച്ചുവട്ടിൽ നിന്ന നാൽപാടി വാസുവിനു വെടിയേറ്റെന്നാണ് ഇപ്പോൾ സുധാകരൻ പറയുന്നത്- രാജന്‍ പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടു നേരത്തേ നിവേദനം നൽകിയെങ്കിലും എന്നാല്‍ തള്ളിപ്പോവുകയായിരുന്നുവെന്നും രാജന്‍ പറഞ്ഞു. സിപിഐഎം പ്രവര്‍ത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സേവറി നാണു വധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.