ലീഡറെ മുട്ടുകുത്തിച്ച ഉമ്മൻ ചാണ്ടി രണ്ടും കല്പിച്ചിറങ്ങി!സുധാകരന് എട്ടിന്റെ പണി!സതീശ കെണിയിൽ നിന്നും പുറത്തുകടക്കാൻ സുധാകരൻ ഗ്രുപ്പ് ! അച്ചടക്ക നടപടി പഠിക്കാന്‍ സമിതിയെ വെച്ചു

തിരുവനന്തപുരം: കോൺഗ്രസിൻലെ ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടി കളത്തിലിറങ്ങി .ഇന്ത്യ കണ്ട ഏറ്റവും വലിയ കൗശല ശാലിയായ രാഷ്ട്രീയ നേതാവായിരുന്ന കരുണാകരനെ നിലക്ക് നിർത്തിയ ഉമ്മൻ ഉമ്മൻ ചാണ്ടി കാലം നിറഞ്ഞു കളിക്കാൻ ഇറങ്ങിയാൽ സുധാകരന്റെയും സതീശന്റെയും സു സു ഗ്രുപ്പിനു പിടിച്ച് നിക്കാൻ ആവില്ല .അണികളെയും നേതാക്കളെയും സംരക്ഷിക്കാൻ രണ്ട് കൽപ്പിച്ച് ഉമ്മൻ ചാണ്ടി ഇറാഗിയിരിക്കുകയാണ് .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കെണിയിൽ വീണു തിരുവനന്തപുരത്തെ കരുത്തനായ നേതാവും കെപിസിസി മുന്‍ സെക്രട്ടറിയുമായ എംഎ ലത്തീഫിനെതിരായ അച്ചടക്ക നടപടി സുധാകരന് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത് .കടുത്ത പ്രതിഷേധം ആണ് സുധാകരനെതിരെ ഉണ്ടായിരിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ കടുത്ത നീക്കം മനസിലാക്കിയ സുധാകരൻ അടവ് നയവുമായി രംഗത്ത് എത്തി .എംഎ ലത്തീഫിനെതിരായ അച്ചടക്ക നടപടി സംബന്ധിച്ച് പഠിക്കാന്‍ രണ്ടംഗസമിതിയെ നിയമിച്ചു . ലത്തീഫിനെതിരായ നടപടിയില്‍ ഉമ്മന്‍ചാണ്ടി കടുത്ത അതൃപ്തി അറിയിച്ച സാഹചര്യത്തിലാണ് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനായി പാര്‍ട്ടി സമിതിയെ നിയോഗിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണന്‍, അഡ്വ.പി.എം നിയാസ് എന്നിവരാണ് സമിതിയുള്ളത്. കെപിസിസി പ്രസിഡന്റ് കെസുധാകരന്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. കെ.സുധാകരന്റെ നടപടികളിലും പുനഃസംഘടനാനടപടികളിലുമുള്ള അതൃപ്തി അറിയിക്കാന്‍ ഉമ്മന്‍ചാണ്ടി ഡല്‍ഹിയിലെത്തിയിരിക്കെയാണ് സമിതി രൂപീകരണം.

കെപിസിസി ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം നടത്തിയ ലത്തീഫിനെ സസ്പെന്‍ഡ് ചെയ്ത നടപടി ഗ്രൂപ്പുകാര്‍ക്കുള്ള താക്കീതായാണ് വിലയിരുത്തപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അച്ചടക്ക നടപടിയോട് എ ഗ്രൂപ്പിന് കടുത്ത പ്രതിഷേധമുണ്ട്. ലത്തീഫിന് പിന്തുണയര്‍പ്പിച്ച് തിരുവനന്തപുരത്ത് തുടര്‍ച്ചയായ രണ്ടുദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയുംചെയ്തു.

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ചാണ് ലത്തീഫിനെ ആറ് മാസത്തേക്ക് സസ്‌പെന്റ് ചെയ്തത്. മുതലപ്പൊഴിയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സന്ദര്‍ശനം തടയാന്‍ ശ്രമിച്ചു എന്ന ആരോപണവും അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു, ഒരാഴ്ച്ചക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ലത്തീഫിന് രണ്ടുദിവസം മുമ്പ് കെപിസിസി അധ്യക്ഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അച്ചടക്ക നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നായിരുന്നു ലത്തീഫിന്റെ ആദ്യ പ്രതികരണം. ആരോപണങ്ങള്‍ കളവാണ്. നടപടി സഹിക്കാവുന്നതിലും അപ്പുറമാണ്. 40 വര്‍ഷത്തിലധികമായി കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. പുറത്താക്കിയാലും കോണ്‍ഗ്രസില്‍ തുടരുമെന്നും ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലത്തീഫിനെതിരായ നടപടിക്ക് മുമ്പ് പാര്‍ട്ടി അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു എന്നാണ് വിവരം. ചിറയിന്‍കീഴ് മണ്ഡലത്തില്‍ ലത്തീഫ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് ഈ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. വിഡി സതീശന്റെ സന്ദര്‍ശനം തടയാന്‍ ലത്തീഫ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും സമിതി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അച്ചടക്ക നടപടിയെ ന്യായീകരിക്കുന്ന നിലപാടാണ് കെ സുധാകരന്‍ സ്വീകരിച്ചത്. പുനഃസംഘടനയുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍ഗ്രസ് അംഗത്വവിതരണ പ്രചാരണത്തിന്റെ രണ്ടാംഘട്ടം വ്യാഴാഴ്ച ആരംഭിക്കുകയാണ്. കോവളത്ത് നടക്കുന്ന ചടങ്ങ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ഉദ്ഘാടനം ചെയ്യും.

Top