ലോകത്തെ ഞെട്ടിക്കാൻ നാസ വീണ്ടും…!! മനുഷനെ ചൊവ്വയിലെത്തിക്കും, വനിതയെ ചന്ദ്രനിലും; ഗാനവുമായി നാസ

ചന്ദ്രനില്‍ ആദ്യമായി മനുഷ്യനെ എത്തിച്ച നേട്ടം അമേരിക്കയ്ക്കാണ്. മനുഷ്യ ചരിത്രത്തിലെ ആ സുപ്രധാന നേട്ടം 1959 ലാണ് അമേരിക്ക തങ്ങളുടെ പര്യവേഷ ഏജൻസിയായ നാസയിലൂടെ കൈവരിച്ചത്.  അവിടെ നിർത്താതെ നാസ ആറ് തവണ മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. പത്തോളം മനുഷ്യരാണ് ചന്ദ്രേപരിതലത്തിൽ സ്പർശിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ചാന്ദ്രയാത്രയ്ക്കുള്ള കോപ്പുകൂട്ടുകയാണ്. ഒപ്പം ചൊവ്വയില്‍ മനുഷ്യനെ എത്തിക്കാനും പദ്ധതിയുണ്ട്. ഇതിന് മുന്നോടിയായി ഒരു പാട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് അമേരിക്കയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ നാസ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാസയിലെ ജോണ്‍സന്‍ സ്പേസ് സെന്ററില്‍ പരിശീലനം നേടുന്നവരാണ് പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ ‘നാസ’ എന്ന പാട്ട് വരികള്‍ മാറ്റി റീമിക്സ് ചെയ്തത്. ‘ഞങ്ങള്‍ പ്രപഞ്ച പര്യവേക്ഷണം നടത്തും കാരണം ഞങ്ങള്‍ നാസയാണ്’ എന്ന് വരികളിലൂടെ ഇവര്‍ പറയുന്നു.

2024 ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുക. ആദ്യമായി ചന്ദ്രനില്‍ ഒരു വനിതയെ എത്തിക്കുകയെന്ന ലക്ഷ്യവും നാസയ്ക്കുണ്ട്. ഭാവി ബഹിരാകാശ പദ്ധതിയ്ക്കായി ചന്ദ്രനില്‍ ഒരു ആസ്ഥാനം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 2024 ഓടെ മനുഷ്യന്റെ രണ്ടാം ചാന്ദ്രയാത്ര യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ് അമേരിക്ക.

Top