നസീമ ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നു,സിദ്ധിഖിന്റെ ആദ്യഭാര്യയുടെ തലാഖ് വാര്‍ഷിക പോസ്റ്റ് വൈറലായി,ഹാലിളകി എ ഗ്രൂപ്പുകാരുടെ തെറി വിളി.

കോഴിക്കോട്:താലാക്ക് ചൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തന്റെ ജീവിതഭാരത്തെ കുറിച്ച് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ട നസീമ ടീച്ചറെ അവഹേളിച്ച് ടി സിദ്ദിഖിന്റെ അനുയായികള്‍ രംഗത്ത്.കോണ്‍ഗ്രസ്സിന്റെ യുവനേതാവായ ടി സിദ്ധിഖ് മൊഴി ചൊല്ലിയതിന്റെ ഒന്നാം വാര്‍ഷിക ദിനമായ ജനുവരി 15നാണ് നസീമ ടീച്ചര്‍ ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.”ഒരു തുണ്ട് കടലാസില്‍ എന്റേയും മക്കളുടേയും ഭാവി തുലാസിലിട്ടതിന്റെ ഓര്‍മ്മക്ക് ഇന്ന് ഒരു വയസ്”എന്ന തലക്കെട്ടോടെയാണ് നസീമ ടീച്ചറുടെ ”തലാഖ് വാര്‍ഷിക ”പോസ്റ്റ് തുടങ്ങുന്നത്.ഒരു വര്‍ഷക്കാലം ടീച്ചര്‍ അനുഭവിച്ച വിവിധ കഷ്ടപ്പാടുകളും രോഗപീഡകളും വിശദമായി വിവരിച്ചിട്ട പോസ്റ്റിന്15,000ത്തോളം പേരാണ് ഇത് വരെ ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്ത് പിന്തുണ അറിയിച്ചത്.ഇതോടെയാണ് എ ഗ്രൂപ്പിലെ ചാവേറുകള്‍ ചിലര്‍ പോസ്റ്റിന് താഴെയെത്തി തെറി വിളി ആരംഭിച്ചത്.ടീച്ചറുടെ വ്യക്തി ജീവിതത്തെ വരെ അപമാനിച്ചാണ് പലരും കമന്റ് ചെയ്തത്.ടീച്ചറുടെ പോസ്റ്റ് ഏതാണ്ട് 6000ത്തോളം പേര്‍ ഇതിനകം ഷെയറും ചെതു കഴിഞ്ഞു.മെസ്സേജ് ബോക്‌സിലും മറ്റും വന്ന് ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് നസീമ ടീച്ചര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനൊട് പറഞ്ഞു.വ്യക്തിഹത്യ കൂടിയതോടെ തനിക്കെതിരായ പരാമര്‍ശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് വച്ച് നിയമപരമായ നടപടിക്ക് ഒരുങ്ങുകയാണ് നസീമ ടീച്ചര്‍.
വ്യക്തിഹത്യ സഹിക്കാതെ വന്നപോള്‍ ”ചാവേര്‍ വേഷം എടുത്തണിഞ്ഞ് തെറി വിളിക്കുന്നവര്‍ക്കെതിരെ”മറ്റൊ പോസ്റ്റും ടീച്ചര്‍ ഇന്നലെ ഇട്ടിട്ടുണ്ട്.ഇതിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.നസീമ ടീച്ചറുടെ ഏതാണ്ട് ദിവസങ്ങള്‍ മാത്രം ആയുസുള്ള ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞാണ് അവരെ ഫേയ്‌സ്ബുക്കില്‍ അവഹേളിക്കുന്നത്.രണ്ടാഴ്ച്ച മാത്രമുണ്ടായ ആ ദാമ്പത്യം അറിഞ്ഞ് തന്നെയാണ് ടി സിദ്ധിഖ് തന്നെ വിവാഹം കഴിച്ചതെന്ന് നസീമ പറയുന്നു.പ്രവാസിയായ അയാളുമായുള്ള വിവാഹ ബന്ധം തകരാനിടയായ കാര്യങ്ങളും ടി സിദ്ധിഖിന് വ്യതമായി അറിയാം.ഇതൊക്കെ തന്നെയും മക്കളേയും വഴിയിലുപേക്ഷിച്ച് പോയതിന് ന്യായീകരണമാകുമോ എന്നും ടീച്ചര്‍ ചോദിച്ചു.എന്തായാലും നസീമ ടീച്ചര്‍ എന്ത് പോസ്റ്റ് ഇട്ടാലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് പിന്തുണയുമായെത്തുന്നത്.സിദ്ധിഖ് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും താനും അവിടെ മത്സരിക്കുമെന്ന് നേരത്തെ തന്നെ നസീമ ടീച്ചര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ പ്രഖ്യാപിച്ചിരുന്നു.

ടീച്ചറുടെ ആദ്യ പോസ്റ്റ് ചുവടെ വായിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു തുണ്ടുകടലാസിൽ എന്റെയും മക്കളുടെയും ഭാവി തുലാസിലിട്ടതിന്റെ ഓർമക്ക് ഇന്ന് ഒരു വയസ്സ്……. ആഘോഷങ്ങൾ പലവിധമാണ്.വിവാഹ വാർഷികങ്ങളാണ് സാധാരണ പൊതുസമൂഹം ആഘോഷങ്ങളുടെ പരിധിയിൽ പെടുത്തുന്നത്.. എന്നാൽ എനിക്കാഘോഷിക്കാനുള്ളത് ഒറ്റപ്പെടലിന്റെയും ഒറ്റപ്പെടുത്തലിന്റെയും വേദനാജനകമായ ഒന്നാം വാർഷികമാണ്.തനിച്ചായവർക്കെ ജീവിതത്തിൽ ഏകാന്തത എത്രത്തോളം ഭീതിതമാണെന്ന യാഥാർത്ഥ്യം മനസ്സിലാകൂ..പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും എന്നെയും ഒരു പൊരിവെയിലെത്ത് ഒരു കുട പോലും നല്‍കാതെ ഒറ്റക്കാക്കി പോയത് എന്തിനാണെനിക്കറിയില്ല.
ഒരല്ലലും അറിയിക്കാതെയാണ് മക്കളെ വളര്‍ത്തിക്കൊണ്ടുവന്നത്. ഉത്തരവാദിത്വപ്പെട്ടവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി പോയപ്പോൾ അനുഭവിച്ച അത്ര വേദനയൊന്നും അർബുദം ശരീരത്തെ കാർന്നു തിന്നപ്പോൾ തോന്നിയിട്ടില്ല.മരുന്നിന്റെയും റേഡിയെഷൻ നൽകിയ ക്ഷീണത്തിന്റെയും ആലസ്യത്തിൽ മയങ്ങുമ്പോൾ കുട്ടികൾ അനാഥമായിരുന്നു..യാഥാർത്യത്തോട് പൊരുത്തപ്പെട്ട് ആശുപത്രി കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോഴേക്കും ആരോഗ്യം നശിച്ചിരുന്നു..ആശുപത്രി ചിലവിനും മരുന്നിനും മാത്രം വരുന്ന ഭാരിച്ച ചിലവുകൾ താങ്ങാനാവാതെ തളർന്നിരുന്ന രാപകലുകൾ..കഥകളറിയാതെ പ്രതാപകാലത്തെ ഓർമയിൽ ഇഷ്ട്ടപെട്ട ഭക്ഷണത്തിനു വേണ്ടി വാശി പിടിച്ചു കരഞ്ഞ കുട്ടികളെ ചേർത്തു പിടിച്ചു തേങ്ങലുകൾ ഉള്ളിലൊതുക്കി രാവുകൾ തള്ളിനീക്കിയപ്പോഴും കരയാതിരിക്കാൻ ശ്രമിച്ചു. ഒരു ദിവസം മക്കള്‍ ബിരിയാണിക്ക് വേണ്ടി വാശിപ്പിടിച്ചു. വാങ്ങിക്കൊടുക്കാന്‍ കാശുണ്ടായിരുന്നില്ല. അസുഖം ഭേദമായാല്‍ പള്ളിയിലേക്ക് ഒരു നിസ്കാരപ്പായ നേര്‍ച്ച നേര്‍ന്നിരുന്നു. അതിനുള്ള കാശ് ഒരു പെട്ടിയിലിട്ടു വെച്ചിരുന്നു. കുട്ടികള്‍ക്ക് ബിരിയാണി വാങ്ങിക്കൊടുക്കാന്‍ ആ പെട്ടി കുത്തിപ്പൊട്ടിക്കുമ്പോള്‍ എന്റെ ഹൃദയം പൊടിയുന്നുണ്ടായിരുന്നു. ഒറ്റക്കായി പോകുന്നതിന്റെ വേദന. ..ജീവിക്കണമായിരുന്നു എനിക്ക്..എന്റെ മക്കൾക്ക്‌ വേണ്ടി… ഒരുഭാഗത്ത് അർബുദം അതിന്റെ നീരാളിക്കയ്യുമായി പിടിമുറുക്കുകയും മറുഭാഗത്ത് താങ്ങാവേണ്ടവർ മധുവിധു ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ച വേദനയും ഒപ്പം ചില തിരിച്ചറിവുകളുമുണ്ടാക്കി ജീവിതത്തിൽ.മരണക്കിടക്കയിൽ നിന്ന് ജീവിതത്തിലേക്ക് മെല്ലെ പടി ചവിട്ടുമ്പോഴും നിരന്തരം വേട്ടയാടിയ ഒരു ചോദ്യമുണ്ടായിരുന്നു..എന്തു കാരണത്താലാണ് എന്നെ ഒഴിവാക്കിപ്പോയത്…കാരണം തിരഞ്ഞു തളർന്നതല്ലാതെ ഉത്തരം തരാൻ ഒഴിവാക്കിപ്പോയവർക്ക് ഇന്നും കഴിഞ്ഞ്ട്ടില്ല.മടുത്തിട്ടാണെങ്കിൽ അത് മുഖത്തു നോക്കി പറഞ്ഞു പോയിരുന്നെങ്കിൽ മനസ്സിൽ ഇപ്പോഴും ഇത്തിരിയെങ്കിലും ബഹുമാനം ബാക്കി വെക്കാമായിരുന്നു..മക്കളുടെ ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ പണമില്ലാതെ വന്ന സമയത്ത് അവരുടെ കുഞ്ഞു സമ്പാദ്യപ്പെട്ടി തക്ർക്കേണ്ടി വന്നപ്പോഴാണ് ആദ്യമായി നിയപരമായി കിട്ടാനുള്ള അവകാശത്തെപ്പറ്റി ചിന്തിക്കുന്നത്.ആവശ്യവുമായി മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ടപ്പോൾ ശരിയാക്കാം എന്ന പതിവ് പല്ലവി …അതെനിക്ക് നേടിയെടുത്തെ മതിയാകൂ.എന്റെ മക്കൾക്ക്‌ ജീവിക്കണം അന്തസ്സായി..അവർക്കർഹതപ്പെട്ട അവകാശങ്ങൾ നേടിയെടുത്തു തന്നെ..പോരാട്ടത്തിനിടക്ക് ചിലപ്പോ ഞാൻ അവസാനിച്ചേക്കാം..എന്നാലും വിട്ടു പോയവർക്ക് സന്തോഷം വരണേ എന്ന് തന്നെയാണിപ്പോഴും പ്രാർഥിക്കുന്നത്.അവസാനിക്കുന്നതിനു മുൻപ് എന്നെ എന്തിനു ഒഴിവാക്കി എന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രമേ എനിക്ക് ആവശ്യമുള്ളൂ..ഇപ്പൊ പാടി നടക്കുന്ന കഥകളൊക്കെ പൊള്ളയാണെന്ന് പറയുന്നവരെപ്പോലെ തന്നെ എനിക്കുമറിയാം..എനിക്കതല്ല വേണ്ടത്.. കുറച്ചുകൂടി വ്യക്തതയുള്ളൊരു ഉത്തരം..സ്വയം സമാധാനിക്കാനെങ്കിലും അതുപകരിക്കും..അത് വരെ നല്ലതിന് വേണ്ടി മാത്രം പ്രാർഥിക്കാം..
നന്ദിയുണ്ട് എല്ലാവരോടും. സത്യത്തിന്റെയും നീതിയുടെയും പക്ഷത്ത് നിന്ന് എന്നെ പിന്തുണച്ച നല്ല സുഹൃത്തുക്കളെയും കൃതജ്ഞതയോടെ ഓർക്കുന്നു. നന്ദി, നന്ദി, നന്ദി…T Siddik and Naseema

വ്യക്തിഹത്യ സഹിക്കാതെ വന്നപോള്‍ ”ചാവേര്‍ വേഷം എടുത്തണിഞ്ഞ് തെറി വിളിക്കുന്നവര്‍ക്കെതിരെ”മറ്റൊ പോസ്റ്റും ടീച്ചര്‍ ഇന്നലെ ഇട്ടിട്ടുണ്ട്.ഇതിനും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.നസീമ ടീച്ചറുടെ ഏതാണ്ട് ദിവസങ്ങള്‍ മാത്രം ആയുസുള്ള ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞാണ് അവരെ ഫേയ്‌സ്ബുക്കില്‍ അവഹേളിക്കുന്നത്.രണ്ടാഴ്ച്ച മാത്രമുണ്ടായ ആ ദാമ്പത്യം അറിഞ്ഞ് തന്നെയാണ് ടി സിദ്ധിഖ് തന്നെ വിവാഹം കഴിച്ചതെന്ന് നസീമ പറയുന്നു.പ്രവാസിയായ അയാളുമായുള്ള വിവാഹ ബന്ധം തകരാനിടയായ കാര്യങ്ങളും ടി സിദ്ധിഖിന് വ്യതമായി അറിയാം.ഇതൊക്കെ തന്നെയും മക്കളേയും വഴിയിലുപേക്ഷിച്ച് പോയതിന് ന്യായീകരണമാകുമോ എന്നും ടീച്ചര്‍ ചോദിച്ചു.എന്തായാലും നസീമ ടീച്ചര്‍ എന്ത് പോസ്റ്റ് ഇട്ടാലും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങളാണ് പിന്തുണയുമായെത്തുന്നത്.സിദ്ധിഖ് ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും താനും അവിടെ മത്സരിക്കുമെന്ന് നേരത്തെ തന്നെ നസീമ ടീച്ചര്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിലൂടെ പ്രഖ്യാപിച്ചിരുന്നു.

Top