തുഷാര്‍ വെള്ളാപ്പള്ളിയ്ക്കെതിരായ കേസ്; സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് പരാതിക്കാരന്‍

അജ്മാനില്‍ തുഷാര്‍ വെള്ളാപ്പള്ളിയ്ക്കെതിരായി നല്‍കിയ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് പരാതി നല്‍കിയ നാസില്‍ അബ്ദുല്ല. തുഷാറിന്‍റെ വാക്കില്‍ നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുഷാറിനുള്ള സ്വാധീനത്തെ ഭയപ്പെടുന്നുണ്ട്. ഒരു പ്രമുഖമാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

തുഷാര്‍ പണം നല്‍കാത്തതിനാല്‍ ജയിലില്‍ പോകേണ്ടി വന്നയാളാണ് താന്‍. അന്ന് തന്നെ ആരും സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. അതുവരെ നിയമനടപടികളുമായി മുമ്പോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, നാസില്‍ അബ്ദുല്ലയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി താന്‍ പണം നല്‍കിയിരുന്നെന്നാണ് തുഷാറിന്‍റെ വാദം. എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമ നടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണെന്നും ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയതന്നും തുഷാര്‍ പ്രതികരിച്ചിരുന്നു.

Top