മനുഷ്യക്കടത്തിൽ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കൊടും ക്രൂരത!! അഭയം തേടി എത്തിയ അഞ്ച് മലയാളി യുവതികളെ കോണ്‍സുലേറ്റ് ഏജന്റുമാര്‍ക്ക് തന്നെ കൈമാറി

ദുബായ് :ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഞെട്ടിക്കുന്ന കൊടും ക്രൂരതയുടെ റിപ്പോർട്ട് പുറത്ത് !മനുഷ്യക്കടത്ത് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട യുവതികളെ ഏജന്റുമാര്‍ക്ക് തിരികെ ഏൽപ്പിച്ച് കൊടും പാതകമാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേട്ട ചെയ്തിരിക്കുന്നത് .അഭയം തേടി എത്തിയ അഞ്ച് മലയാളി യുവതികളെയാണ് കോണ്‍സുലേറ്റ് അധികൃതര്‍ ഏജന്റുമാര്‍ക്ക് തന്നെ കൈമാറിയത്. ഇവര്‍ക്ക് കോണ്‍സുലേറ്റില്‍ അഭയം നല്‍കണമെന്ന ആവശ്യം പരിഗണിക്കാതെയാണ് നടപടി. തങ്ങളുടെ ജീവന്‍പോലും ഇപ്പോള്‍ അപകടത്തിലാണെന്ന് വ്യക്തമാക്കുന്ന യുവതികളുടെ ശബ്ദസന്ദേശം പുറത്തുവന്നു.
മീഡിയവൺ ചാനലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറം ലോകത്തെ അറിയിച്ചത് .അവർ യുവതിയുടെ ശബ്ദരേഖയും പുറത്ത് വിട്ടിട്ടുണ്ട് .കോൺസുലേറ്റിൽ മൂന്നുപേരാറാണ് നിർബദ്ധിച്ച് ഏജന്റുമാരുടെ അടുത്തേക്ക് പോകാൻ തന്നെ ഓപ്‌ഷൻ വെച്ചത് എന്നും അതിൽ ഒരു പഞ്ചാബിയും ഒരു സ്ത്രീ സ്റ്റാഫും ഉണ്ടായിരുന്നു എന്നും വെളിപ്പെടുത്തുന്നു .


മനുഷ്യക്കടത്തിലെ ഇരയായ യുവതിയുടെ വെളിപ്പെടുത്തൽ :

ശബ്ദം- ഏജന്റുമാര്‍ക്ക് കൈമാറിയ യുവതി – എനിക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ കുട്ടിയും അയാളുടെ കൂട്ടുകാരനായ റഷീദും മാത്രാണ്… അത് പുറം ലോകം അറിയണം. ഞാന്‍ നാളെ ജീവിച്ചിരിക്കുന്നില്ലെങ്കില്‍ മാത്രം.

റിപ്പോര്‍ട്ടര്‍ – താങ്കളുടെ സമ്മതത്തോടു കൂടിയാണോ തിരിച്ചയച്ചത് ?

യുവതി- അതല്ലാതെ ഞാന്‍ എന്ത് ചെയ്യും…?അവര്‍ എനിക്ക് രണ്ട് ഓപ്ഷന്‍ തന്നു.. ഒന്നല്ലെങ്കില്‍ അവര്‍ എനിക്ക് ബാന്‍ അടിച്ച് പാസ്പോര്‍ട്ട് തരുന്നത് വരെ എംബസിയില്‍ കിടക്കണം, ഒന്ന് അത്, അല്ലാത്തപക്ഷം ഞാന്‍ 2 ലക്ഷം രൂപ കൊടുത്ത് പാസ്പോര്‍ട്ട് എടുക്കണം. പിന്നെ, എനിക്ക് 7 രാജ്യത്തേക്ക് വരാന്‍ പാടില്ല. എന്റെ മുന്നില്‍ ഈ വഴിയല്ലാതെ വേറെ വഴിയില്ലായിരുന്നു

റിപ്പോര്‍ട്ടര്‍: ഇങ്ങനെ ഓപ്ഷന്‍ വെച്ചത് ആരാണ്, കോണ്‍സുലേറ്റാണോ, അതോ വേറെ ആരെങ്കിലുമാണോ ?

യുവതി- കോണ്‍സുലേറ്റാ വെച്ചത്…

റിപ്പോര്‍ട്ടര്‍: കോണ്‍സുലേറ്റിലെ ആരാണ് വെച്ചത് ?

യുവതി- അവര്‍ മൂന്ന് പേരുണ്ടായിരുന്നു

റിപ്പോര്‍ട്ടര്‍: ആരോക്കെ ?

യുവതി- ആരൊക്കെ എന്ന് എനിക്ക് അറിയില്ല, പഞ്ചാബിയായ ഒരു സാറുണ്ട്, വേറെ ഒരു മാഡം ഉണ്ട്…അവരാണ് വെച്ചത്. പക്ഷെ, എനിക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്, ഒരു മോനും ഉണ്ട്. നാളെ പിറ്റേന്ന്, എനിക്കിവിടെ എന്ത് സംഭവിച്ചിട്ടുണ്ടെങ്കിലും, അതിന് ഉത്തരവാദി ഈ കുട്ടിയും റഷീദും… എനിക്കുള്ള ഭീഷണി അവരാണ്. കുട്ടിയെ പറ്റിയാണ് ഞാന്‍ കൂടുതല്‍ ടിവിയില്‍ പറഞ്ഞതും, പത്രത്തില്‍ വന്നതും. അവന്റെ നാട്ടിലൊക്കെ അവന് ആകെ വിഷയങ്ങളായി കിടക്കാ..പുറംലോകം അറിയണ്ടേ എനിക്ക് എന്തെങ്കിലും പറ്റിയാല്‍…അവര്‍ മാത്രമാണ് അതിന് കാരണക്കാര്‍.

Top