മുമ്പത്തുനിന്നും ആസ്‌ട്രേലിയയിലേയ്ക്ക് കടന്നവരെ സഹായിച്ചത് ക്രമിനല്‍ സംഘം; നാല്‍പ്പതോളം പേര്‍ സംഘത്തില്‍

മുനമ്പം ഹാര്‍ബര്‍ വഴി നാല്‍പതോളം പേര്‍ മത്സ്യബന്ധന ബോട്ടില്‍ ആസ്ട്രേലിയയിലേക്ക് കടന്ന സംഭവത്തില്‍ ഇവരെ മുനമ്പത്ത് എത്തിച്ചതു ക്രിമിനല്‍ സംഘമാണെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചു. വാഗ്ദാനം നല്‍കി ഇവരില്‍ നിന്നു പണം വാങ്ങി കബളിപ്പിച്ചിരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട്.

ചെറായിയില്‍ ഇവരെ സന്ദര്‍ശിച്ച സ്വദേശികളില്‍ ചിലരുടെ ക്രിമിനല്‍ പാശ്ചാത്തലവും സംശയത്തിനു ബലം നല്‍കുന്നു. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിലെ ചേരികളില്‍ കഴിഞ്ഞിരുന്ന ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയ, മലേഷ്യ, കൊറിയ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുന്ന റാക്കറ്റിന്റെ നീക്കങ്ങളാണ് പൊലീസിനു ലഭിക്കുന്നത്. താല്‍പര്യമുള്ള കുടുംബങ്ങളെ ഡല്‍ഹിയില്‍ എത്തിച്ചു വ്യാജ രേഖകള്‍ നല്‍കിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യയിലെ ക്യാംപുകളില്‍ നിന്നുള്ള മോചനവും വിദേശജോലിയും വാഗ്ദാനം ചെയ്ത് അഭയാര്‍ഥികളെ വഞ്ചിച്ചിരിക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ശ്രീലങ്കന്‍ അഭയാര്‍ഥികളെ വിദേശത്തേക്കു കടത്തുന്ന മനുഷ്യക്കടത്ത് ഏജന്‍സികള്‍ തമിഴ്‌നാട്ടിലും സജീവമാണ്. വ്യാജതിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് യഥാര്‍ഥ യാത്രാരേഖകള്‍ തരപ്പെടുത്തി വിമാനത്തിലാണ് ഇവരെ വിദേശത്ത് എത്തിക്കുന്നത്.

എല്‍ടിടിഇയുടെ ‘സ്ലീപ്പിങ് സെല്ലു’കള്‍ തന്നെയാണ് അനുഭാവികളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടത്തുന്നത്. മുനമ്പത്ത് എത്തിയതായി കരുതുന്നവര്‍ക്കു കടല്‍ കടക്കാന്‍ ഒരു ബോട്ട് മതിയാവില്ല. മുഴുവന്‍ പേരും ഞായറാഴ്ച പുലര്‍ച്ചെ കേരളതീരം വിട്ടുപോയിട്ടുണ്ടെങ്കില്‍ ഒന്നിലേറെ ബോട്ടുകള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, തിരച്ചിലില്‍ അവയൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പാലായനം ചെയ്ത ബോട്ടിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ കോസ്റ്റല്‍ പൊലീസിന്റെയും നേവിയുടെയും നീക്കം ശക്തമാക്കി. ഇതിനായി നാല് കപ്പലുകള്‍ തെരച്ചില്‍ തുടങ്ങി. ബോട്ട് ആസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപ് ലക്ഷ്യമാക്കി നീങ്ങുന്നതായാണ് വിവരം. പുറങ്കടലില്‍ നങ്കൂരമിട്ടുള്ള നേവിയുടെ സുരക്ഷാ കപ്പലുകള്‍ക്കും തെരച്ചിലിനായി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബോട്ട് രാജ്യാന്തര അതിര്‍ത്തി വിടും മുമ്പ് പിടികൂടാനാകുമെന്നാണ് നേവിയുടെ പ്രതീക്ഷ.

യാത്ര പുറപ്പെടുന്നതിന് മുമ്പേ ബോട്ടില്‍ 10 ലക്ഷം രൂപയ്ക്ക് 12,500 ലിറ്റര്‍ ഡീസല്‍ നിറച്ചിരുന്നു. പമ്പുടമയില്‍ നിന്ന് ബാക്കി 50,000 രൂപ വാങ്ങിയിരുന്നില്ല. ഇത് സംബന്ധിച്ച് പൊലീസ് പമ്പുടമയെ ചോദ്യം ചെയ്തിരുന്നു. കാര്യമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞു. ചെറായിയിലുള്ള ഹോം സ്റ്റേകളിലാണ് അഞ്ചു ദിവസത്തോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്നത്. 12ന് പുലര്‍ച്ചെ രണ്ടോടെയാണ് ഇവര്‍ റിസോര്‍ട്ട് വിട്ടത്. ഹോംസ്റ്റേകളില്‍ നിന്ന് സി.സി.ടി.വി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Top