നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നടി നസ്രിയ നസീം ഇപ്പോള്‍ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നത്. തനിക്കൊരു കുടുംബം ഉണ്ടാക്കാനാണ് നസ്രിയ ജീവിതത്തിലെ നാല് വര്‍ഷങ്ങള്‍ വേണ്ടെന്ന് വച്ചതെന്നും തിരിച്ചു വരവില്‍ ഏറെ സന്തോഷിക്കുന്നുവെന്നും ഫഹദ് ‘കൂടെ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് വ്യക്തമാക്കിയിരുന്നു. നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെങ്കില്‍ തനിക്ക് മുഴുവന്‍ സമയവും വീട്ടിലിരിക്കാന്‍ സന്തോഷമേയുള്ളൂവെന്ന ഫഹദിന്റെ വാക്കുകളാണ് ഇപ്പോള്‍ സിനിമാലോകത്തിനകത്തെയും പുറത്തെയും ചര്‍ച്ചാ വിഷയം. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫഹദിന്റെ വാക്കുകളിങ്ങനെ.. നസ്രിയയുടെ തിരിച്ചു വരവില്‍ വ്യക്തിപരമായി ഏറെ സന്തോഷത്തിലാണ് ഞാന്‍. സ്വന്തം ജോലി വൃത്തിയായി ചെയ്യാനറിയാവുന്ന ഒരാള്‍ തിരിച്ചു വരുന്നു എന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. സത്യമെന്തെന്നാല്‍ എനിക്കൊരു കുടുംബമൊരുക്കാനും എന്നെ സെറ്റില്‍ ആക്കാനും വേണ്ടിയാണ് അവള്‍ അവളുടെ സമയം ഉപയോഗിച്ചത് എന്നതും ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്.
ഞാന്‍ എപ്പോഴും പറയാറുണ്ട് നസ്രിയ കാര്യങ്ങള്‍ നോക്കാന്‍ തയ്യാറാണെന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേയുളൂവെന്ന്. അവള്‍ക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ അവള്‍ ചെയ്യും. എനിക്ക് ജോലി ചെയ്യാന്‍ തോന്നുമ്പോള്‍ ഞാനും. ഞങ്ങള്‍ അങ്ങനെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. പിന്നെ ഒരു കാര്യം കൂടി ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. രണ്ടുപേര്‍ക്കും പരസ്പരം ഒന്നിച്ച് ചെലവഴിക്കാനും യാത്ര ചെയ്യാനുമുള്ള സമയം കണ്ടെത്തുമെന്ന്. മറ്റൊന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടില്ല. എല്ലാം അതിന്റെ രീതിയില്‍ നടക്കും’. ഫഹദ് പറയുന്നു.