പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണം: പി.സി ചാക്കോ

സ്വന്തം ലേഖകൻ

കോട്ടയം: മുക്കാല്‍ നൂറ്റാണ്ട് കൊണ്ടു രാജ്യം ആര്‍ജിച്ച സമ്പാദ്യമായ പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഈ നടപടികളില്‍ നിന്നും പിന്മാറണമെന്നു എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ ആവശ്യപ്പെട്ടു. എന്‍.സി.പി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി ഒന്നും ഉണ്ടാക്കാന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാര്‍, വര്‍ഷങ്ങള്‍ക്കൊണ്ട് രാജ്യം സമ്പാദിച്ച സ്വത്തുക്കളെല്ലാം വിറ്റു തുലയ്ക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തറവാട് മുടിപ്പിക്കാന്‍ ഇറങ്ങിയ കാരണവന്മാരുടെ സമാനമായ സ്ഥിതിയിലാണ് എന്‍.ഡി.എ സര്‍ക്കാരും, നരേന്ദ്രമോദിയുമെന്നും അദ്ദേഹം ആരോപിച്ചു.
എൻ.സി.പി ജില്ലാ പ്രസിഡന്റ് എസ്.ഡി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.ആർ രാജൻ മുഖ്യപ്രഭാഷണവും, സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, ദേശീയ സെക്രട്ടറി കെ.ജെ.ജോസ്മോൻ,
ഏ. വി. വല്ലഭൻ, ടോമി ചങ്ങങ്കരി, റ്റി .വി. ബേബി, ബിനു തിരുവഞ്ചൂർ, സാബു മുരിക്കവേലി, രാജേഷ് നട്ടാശേരി, നിബു ഏബ്രഹാം,ബാബു കപ്പക്കാല, ജോർജ് മരങ്ങോലി , വി കെ ആനന്ദക്കുട്ടൻ, സത്യൻ പന്തത്തല,എന്നിവർ പ്രസംഗിച്ചു.

Top