കാമുകിക്ക് സമ്മാനിക്കാനായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ വജ്ര മോതിരം വ്യാജം; യുവാവിനെ കാമുകി ഉപേക്ഷിച്ചു…

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ചതിയിലകപ്പെട്ട യുവാവിന്റെ വിവാഹ നിശ്ചയം മുടങ്ങി. നീരവ് മോദിയില്‍ നിന്നും വാങ്ങിയ വജ്ര മോതിരം രണ്ടും വ്യാജമാണെന്നറിഞ്ഞതോടെ കാമുകി ഇയാളെ ഉപേക്ഷിച്ചു പോയി. 2012ലാണ് ഹോങ്കോങില്‍ വെച്ച് കാനഡക്കാരനായ പോള്‍ അല്‍ഫോന്‍സോ 73ലക്ഷം രൂപ കൊടുത്ത് നീരവ് മോദിയില്‍ നിന്നും രണ്ട് വജ്രമോതിരങ്ങള്‍ വാങ്ങിയത്.

ധനകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അല്‍ഫോന്‍സോയിക്ക് മോദിയുമായി മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. ബീവെര്‍ലി ഹില്‍സില്‍ വച്ചായിരുന്നു മുക്കാല്‍ കോടി വില വരുന്ന രണ്ട് മോതിരങ്ങള്‍ വാങ്ങിയത്. മോതിരങ്ങള്‍ അല്‍ഫോന്‍സ് ഇന്‍ഷൂര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും മാസങ്ങളായിട്ടും ഇയാള്‍ക്ക് ലഭിച്ചില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്നാണ് മോതിരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ഇയാള്‍ കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. കാമുകി കൈവിട്ടതോടെ വിഷാദ രോഗം പിടികൂടിയ ഇയാള്‍ ചികിത്സയിലാണെന്നും സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Top