വിവാഹ നിശ്ചയത്തിന് നീരവ് മോദിയില്‍ നിന്നും വജ്രമോതിരം വാങ്ങി, കിട്ടിയത് വ്യാജന്‍; കൈയ്യൊഴിഞ്ഞ് കാമുകി

ഡല്‍ഹി: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നിരവ് മോദിയുടെ കെണിയിലകപ്പെട്ട് കാനഡക്കാരന്റെ ജീവിതം തകര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കടം വാങ്ങി ഒടുവില്‍ നാട് വിട്ട വിവാദ വ്യവസായിയാണ് നീരവ് മോദി. വിവാഹ നിശ്ചയത്തിനായി നിരവ് മോദിയില്‍ നിന്ന് വാങ്ങിയ വജ്രമോതിരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാനേഡിയന്‍ സ്വദേശിയെ കാമുകി കൈവിടുകയായിരുന്നു. കാമുകിയുമായി പിരിഞ്ഞതിനെ തുടര്‍ന്ന് അയാള്‍ വിഷാദ രോഗത്തിന് അടിമയാവുകയും ചെയ്തെന്ന് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2012-ല്‍ നിരവ് മോദിയില്‍ നിന്ന് ഹോങ്കോംഗില്‍ വെച്ചാണ് പോള്‍ അല്‍ഫോണ്‍സോ എന്നയാള്‍ രണ്ടു വജ്രമോതിരങ്ങള്‍ വാങ്ങിയത്. ധനകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സോയിക്ക് മോദിയുമായി മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. ബീവെര്‍ലി ഹില്‍സ് ഹോട്ടലില്‍ വെച്ച് 73 ലക്ഷം രൂപയോളം വില വരുന്ന രണ്ട് മോതിരങ്ങളാണ് വാങ്ങിയത്. കാമുകിയുമായുള്ള വിവാഹ നിശ്ചയത്തിനായിരുന്നു ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോതിരങ്ങള്‍ അല്‍ഫോണ്‍സ് ഇന്‍ഷൂര്‍ ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ രേഖകളൊന്നും മാസങ്ങളായിട്ടും ഇയാള്‍ക്ക് ലഭിച്ചില്ല. തുടര്‍ന്നാണ് മോതിരങ്ങള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ഇപ്പാള്‍ ഇയാള്‍ കാലിഫോര്‍ണിയയിലെ സൂപ്പീരിയര്‍ കോടതിയില്‍ മോദിക്കെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

Top