നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളി!

ലണ്ടൻ :നീരവ് മോദിക്ക് ജാമ്യം നിക്ഷേധിച്ച് ലണ്ടൻ കോടതി !സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജാമ്യാപേക്ഷ വീണ്ടും തള്ളിയത്. ഏപ്രില്‍ 26ന് കേസ് വീണ്ടും പരിഗണിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും നീരവ് മോദിയെ വിസ്തരിക്കുക.നീരവ് മോദി സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതായും ജാമ്യം ലഭിച്ചാല്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. നീരവ് തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി.

13000 കോടിയുടെ വായ്പ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി രാജ്യം വിട്ടത്. മാര്‍ച്ച് 20നാണ് ലണ്ടനില്‍ നീരവ് മോദി അറസ്റ്റിലായത്.അതിനിടെ നീരവ് മോദിയുടെയും വിജയ് മല്യയുടെയും കേസുകള്‍ അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. എന്‍ഫോഴ്സ് ഡയക്ടറേറ്റ് ജോയിന്‍റ് ഡയറക്ടര്‍ സത്യപ്രഭാകുമാറിനെയാണ് സ്ഥലം മാറ്റിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാമ്യം കൊടുത്താൽ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷനെ സഹായിക്കാന്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും കോടതിയി എത്തിയിട്ടുണ്ട്. നീരവിനെതിരായ കുടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട നീരവ് മോഡി ഈ മാസമാണ് ലണ്ടനില്‍ അറസ്റ്റിലായത്.

നീരവ് മോഡിക്ക് ജാമ്യം അനുവദിക്കുന്നതിനെ ഇന്ത്യ തുടക്കം മുതല്‍ തന്നെ എതിര്‍ത്തിരുന്നു. ഇയാള്‍ അറസ്റ്റിലായതിന് പിന്നാലെ ലണ്ടനില്‍ എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് സംഘം തെളിവുകള്‍ ഹാജരാക്കുകയും ചെയ്തിരുന്നു. നീരവ് മോഡി ലണ്ടനില്‍ സൈ്വരവിഹാരം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് തലവേദനയായിരിക്കെ ഈ മാസം 20നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top