വിദ്യാര്‍ഥിയുടെ അടിവസ്​ത്രം അഴിപ്പിച്ചു ദേഹപരിശോധന: നാല്​ അധ്യാപികമാര്‍ക്ക്​ സസ്​പെന്‍ഷന്‍

കണ്ണൂര്‍: അഖിലേന്ത്യ പ്രവേശനപരീക്ഷ ‘നീറ്റി’നായി എത്തിയ വിദ്യാര്‍ഥിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ നാല് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കുഞ്ഞിമംഗലം ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികമാരെയാണ് മാനേജ്മെന്‍റ് സസ്പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിനിയുടെ അടിവസ്ത്രമഴിപ്പിച്ച അധ്യാപികമാരെ അന്വേഷണ വിധേയമായി ഒരു മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയാണെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

നീറ്റ് പരീക്ഷക്കെത്തിയ കാസര്‍േകാട് ജില്ലയിലെ വിദ്യാര്‍ഥിയുടെ പരാതിയിലാണ് നടപടി. വിദ്യാര്‍ഥിയുടെ അടിവസ്ത്രത്തിെന്‍റ ഹുക്ക് ലോഹമായതിനാല്‍ പരിശോധനാ ഉപകരണത്തില്‍ ബീപ്പ് ശബ്ദം വന്നതിനെ തുടര്‍ന്ന് ഹാളില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്നും അത് അഴിച്ചുമാറ്റി പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂര്‍ ജില്ലയിലെ ചില കേന്ദ്രങ്ങളില്‍ പരീക്ഷക്കായി നിര്‍ദേശിച്ച ഡ്രസ് കോഡിെന്‍റ കാര്യത്തില്‍ കടുംപിടിത്തം നടത്തിയ അധികൃതര്‍ കുട്ടികളുടെ വസ്ത്രങ്ങളുടെ കൈകള്‍ മുറിച്ചെടുക്കുകയും അടിവസ്ത്രമുള്‍പ്പെടെയുള്ളവ അഴിച്ചു പരിശോധിക്കുകയും ചെയ്തിരുന്നു.

Top