നീറ്റ് പരീക്ഷ: വിവാദങ്ങൾക്കു പിന്നിൽ സ്വാശ്രയ ലോബി; സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ശ്രമം: ലക്ഷ്യം സ്വാശ്രയ കച്ചവടം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേശീയ വ്യാപകമായി നടപ്പാക്കുന്ന മെഡിക്കൽ എൻജിനീയറിങ് പരീക്ഷ അട്ടിമറിക്കാൻ സ്വാശ്രയ ലോബി. കഴിഞ്ഞ വർഷം മുതൽ നീറ്റ് പരീക്ഷ ദേശീയ തലത്തിൽ നടപ്പാക്കിയപ്പോൾ മുതലാണ് സ്വാശ്രയ ലോബിയുടെ വിവാദങ്ങളും തലപൊക്കി തുടങ്ങിയത്. നീറ്റ് പരീക്ഷ അട്ടിമറിക്കുന്നതിനു സ്വാശ്രയ ലോബിയുടെ ഭാഗമായാണ് കഴിഞ്ഞ വർഷം മുതൽ തലപൊക്കി തുടങ്ങിയ വിവാദങ്ങളും എന്നാണ് സൂചന.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്ന ചെറിയ വിവാദങ്ങൾ കൃത്യമായി ചാനലുകളിലും മാധ്യമങ്ങളിലും എത്തിച്ചു വിവാദമാക്കുന്ന രീതിയാണ് മുൻ വർഷങ്ങളിൽ നടന്നിരുന്നത്. സ്വാശ്രയ ലോബിയ്ക്കു പ്രതിവർഷം ആയിരം കോടിയ്ക്കു മുകളിൽ ലാഭമാണ് എൻജിനീയറിങ് – മെഡിക്കൽ അഡ്മിഷുകളിലൂടെ സ്വാശ്രയ ലോബി സ്വന്തമാക്കുന്നത്. സ്വന്തം നിലയിൽ പ്രവേശന പരീക്ഷ നടത്തി, അഡ്മിഷൻ നടത്തിയാണ് ലോബി കോടികൾ ഇത്തരത്തിൽ സ്വന്തമാക്കിയിരുന്നത്. ഈ കോടികളുടെ കച്ചവടമാണ് സുപ്രീം കോടതി വിധിയോടെ സ്വാശ്രയ മാനേജ്‌മെന്റുകൾക്കു നഷ്ടമായിരിക്കുന്നത്.
നീറ്റ് പരീക്ഷയ്ക്കു എത്തുന്ന ഉദ്യോഗാർഥികൾക്കു കർശന നിർദേശങ്ങളാണ് സിബിഎസ്ഇ നൽകിയിരുന്നത്. എന്നാൽ, ഈ നിർദേശങ്ങൾ ദുരുപയോഗം ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്കു കാരണമെന്നാണ് സൂചന. ഇത്തരത്തിൽ നിർദേശങ്ങൾ ദുരുപയോഗിച്ചത് സ്വാശ്രയ ലോബിയുടെ സ്വാധീനത്തിന്റെ അടിസ്ഥാനത്തിലാണോ എന്ന് സംശയമാണ് ഇനിയും ബാക്കിയാകുന്നത്. ഇത്തരത്തിൽ മനപൂർവം അടിവസ്ത്രം അഴിച്ചു മാറ്റി വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നീറ്റിനായി പുറത്തിറക്കിയ നിർദേശങ്ങൾ –

NEET ( NATIONAL ELIGIBILITY CUM ENTRANCE TEST – NEET) മെഡിക്കൽ / എഞ്ചിനിയറിംഗ് രംഗത്തെ പ്രവേശനത്തിനുള്ള ദേശീയ തലത്തിൽ നടക്കുന്ന എന്ട്രൻസ് പരീക്ഷയാണ് . പരീക്ഷ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണെങ്കിലും, രാവിലെ 7.30 മുതൽ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിക്കാം. 9.30 വരെ മാത്രമേ പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ഒരു പേന പോലും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുകയില്ല . പകരം , ടെസ്റ്റ് ബുക്ക്ലെറ്റിൽ വിവരങ്ങൾ രേഖപ്പെടുത്താനും, ഉത്തരങ്ങളുടെ റെസ്പോൺസുകൾ രേഖപ്പെടുത്താനുമുള്ള നീല/കറുത്തമഷിയുള്ള പേന പരീക്ഷാകേന്ദ്രത്തിൽനിന്നും വിദ്യാർത്ഥിക്കു നൽകുകയാണ് ചെയ്യുന്നത് .

മുഴുക്കൈ ഷർട്ട്/ ചുരിദാർ ടോപ് , ഷൂസ്, ലോഹസാന്നിധ്യമുള്ള യാതൊരു വസ്തുവും, (സ്റ്റീൽ ഉള്ള അടിവസ്ത്രം പോലും ) ഉയർന്ന ഹീലുള്ള ചെരുപ്പ്, ലോഹം കൊണ്ടുള്ള മുടിപ്പിന്ന്, സ്വർണ്ണം ഉൾപ്പടെയുള്ള ലോഹ നിർമ്മിതമായ ആഭരണങ്ങൾ , ബ്ലൂടൂത്ത് പോലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ… തുടങ്ങി ദുരുപയോഗം ചെയ്യുമെന്ന് സംശയമുള്ള യാതൊന്നും പരീക്ഷാ ഹാളിലേക്ക് കയറ്റില്ലെന്ന് കൊച്ചുകുട്ടികൾക്ക് പോലുമറിയാം . ആയതിനാൽ, ഇക്കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് പരീക്ഷക്ക് വരിക എന്നത് വിദ്യാർഥികളുടെയും , രക്ഷിതാക്കളുടെയും ഉത്തരവാദിത്തമാണ്.

കടലാസു സാമഗ്രികൾ, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേനകൾ, മൊബൈൽ ഫോൺ, വാച്ച്, ബാഗുകൾ, ജീൻസിൻറെ ഹുക്ക്, ബെൽറ്റിന്റെ ബക്കിൾ തുടങ്ങിയവയും പരീക്ഷാ ഹാളിലേക്ക് അനുവദനീയമല്ല exam pookunna kuttikalkku ithu neerathee kittum . Ariyathavet NEET പരീക്ഷ എഴുതാനും യോഗ്യരല്ല.

കണ്ണൂരിൽ സംഭവിച്ചത് – പരീക്ഷാ ഹാളിൻറെ പ്രവേശന കവാടത്തിൽ ഡിറ്റക്ട്ടർ / സെൻസർ സ്ഥാപിച്ചിട്ടുണ്ടാകും എന്നത് സാമാന്യ യുക്തിയാണ് . മുകളിൽ പറഞ്ഞ ഗണത്തിലെ,അല്ലെങ്കിൽ അടിവസ്ത്രത്തിൽപ്പോലും എവിടെയുമുള്ള ലോഹ സാന്നിദ്ധ്യം സെൻസർ ചെയ്തു ബീപ് ശബ്ദം ഉയർത്തുന്ന രൂപത്തിലുള്ള ഡിറ്റക്ട്ടർ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . തീർച്ചയായും മെഷീനുകൾ അവയുടെ ജോലി ചെയ്യും . അതിൻറെ തുടർച്ചയായ ജോലി പരീക്ഷാനിരീക്ഷകർക്കും ചെയ്യേണ്ടി വരും . ഈ സംഭവങ്ങളെ കുട്ടികളെ മാനസികമായി പീഡിപ്പിച്ചുവെന്ന രൂപത്തിൽ, മോശമായി പെരുമാറിയെന്ന വ്യാജേന അതിവൈകാരിക നാടകമായി അവതരിപ്പിക്കുന്ന നല്ല നമസ്‌ക്കാരം.

ബട്ടൺ വലിപ്പത്തിലുള്ള Bluetooth Instruments മുതൽ , മൊട്ടുസൂചിയുടെ ആകൃതിയിലുള്ള ഇലക്ട്രോണിക് Hearing Devices വരെ പരീക്ഷാ ഹാളുകളിലെ Fraud Malpractice കൾക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യൻ സുപ്രീംകോടതി വരെ ബോധ്യപ്പെട്ട് അംഗീകരിച്ച വസ്തുതയാണ് . ആ ബോധ്യത്തിലാണ് കഴിഞ്ഞ വർഷം പരീക്ഷാ ഹാളുകളിൽ ശിരോവസ്ത്രം നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവുണ്ടായത് .

കഴുത്തറപ്പൻ മത്സരമുള്ള പരീക്ഷകളിൽ അതിലും വക്രബുദ്ധി നിറഞ്ഞ Malpractice നടക്കും എന്നത് ലളിതയുക്തിയാണ് . നാളെ ഓപ്പറേഷൻ തിയറ്ററിലും, ICU കളിലും കർശന Dress Code പാലിക്കേണ്ട ആളുകൾ, ഇന്ന് പരീക്ഷയ്ക്ക് മാത്രം അത് മാനസിക പീഡനവും , അപമാനിക്കലുമായി കണക്കാക്കുന്നത് അൽപ്പത്തരമാണ്. അതിനെ Emotional Melodrama വാർത്തയായി നൽകുന്ന പ്രശ്‌നം, വായനക്കാരെ വിഡ്ഢികളാക്കുകയും, Sensational News സൃഷ്ട്ടിക്കുകയും മാത്രമാണ് ..!
മത്സരപ്പരീക്ഷാ ഹാളുകൾ വസ്ത്രധാരണത്തിന്റെ ഇസ്ലാമിക രീതികളോ, ഭരണഘടനാ സ്വാതന്ത്ര്യമോ പരീക്ഷിക്കുന്ന Fashion Boutique കളല്ല. ഇവിടേക്ക് #മതം വലിച്ചിഴക്കുന്നത് #മദം കാരണമാണ്. അവിടെ Malpractice നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക തന്നെയാണ് പ്രധാനം.

Top