ന്യൂട്രിനോ ഗവേഷകര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.പ്രേതകണങ്ങളെ’ന്ന് വിളിപ്പേരുള്ള ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനമുണ്ടെന്ന് കണ്ടെത്തിയ രണ്ട് ഗവേഷകര്‍ക്കാണ് 2015 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.
ജപ്പാന്‍ വംശജനായ തകാക്കി കാജിത, കനേഡിയന്‍ വംശജനായ ആര്‍തര്‍ ബി.മക്‌ഡൊണാള്‍ഡ് എന്നിവരാണ് ഇത്തവണത്തെ പുരസ്‌കാരം പങ്കിട്ടത്.
‘ന്യൂട്രിനോ കണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) ഉണ്ടെന്ന് തെളിയിക്കാന്‍ സഹായിച്ച ന്യൂട്രിനോ ഓസിലേഷനുകള്‍ കണ്ടുപിടിച്ചതിനാണ്’ ഇരുവരെയും പുരസ്‌കാരത്തിന് തിരഞ്ഞടുത്തതെന്ന്, നൊബേല്‍ കമ്മറ്റി അറിയിപ്പില്‍ പറഞ്ഞു.