സാഹിത്യ നൊബേല്‍ ബെലാറസ് എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയേവിച്ചിന്

സ്റ്റോക്ക്ഹോം:ബലാറസ് സാഹിത്യകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്ലാന അലക്സിവിച്ചിനു സാഹിത്യത്തിനുള്ള 2015-ലെ നൊബേല്‍ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുന്ന 14ാമത്തെ വനിതയാണ് സ്വെ്ലാന. സമകാലീന ലോകത്ത് ധൈര്യത്തിന്‍െറയും പീഢാനുഭവത്തിന്‍െറയും പ്രതീകമാണ് അവരുടെ എഴുത്തുകളെന്ന് പുരസ്കാര കമ്മിറ്റി വിലയിരുത്തി.

രാഷ്ട്രീയ എഴുത്തുകാരിയും പത്രപ്രവര്‍ത്തകയുമായ അലക്സിവിച് എഴുത്തുകളിലൂടെ തന്‍െറ രാജ്യത്തെ സര്‍ക്കാറിനെതിരെയും വിമര്‍ശിച്ചിരുന്നു. വോയ്സെസ് ഫ്രം ചെര്‍ണോബില്‍, ആന്‍ ഓറല്‍ ഹിസ്റ്ററി ഓഫ് ദ ന്യൂക്ളിയര്‍ കറ്റാസ്ട്രഫി, എ കളക്ഷന്‍ ഓഫ് ഫസ്റ്റ്ഹാന്‍ഡ് അക്കൗണ്ട് ഓഫ് സോവിയറ്റ്-അഫ്ഗാന്‍ വാര്‍ എന്നിവ അവരുടെ പ്രധാന കൃതികളാണ്.

1948ല്‍ യുക്രൈനിലാണ് അലക്സ്വിവിചിന്‍െറ ജനനം. പിതാവ് ബെലാറസുകാരനും മാതാവ് യുക്രൈനുകാരിയുമായിരുന്നു. പിതാവ് സൈനിക സേവനം പൂര്‍ത്തിയാക്കിയതോടെ അലക്സ്വിവിച് ബെലാറസിലേക്ക് താമസം മാറി. 1967-1972ല്‍ മിന്‍സ്ക് സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയിട്ടുണ്ട്.

Top