ഒരു കുഞ്ഞ് ജനിച്ചാല്‍ അത് ആരെപ്പോലെ ഇരിക്കും എന്ന ചര്‍ച്ചകള്‍ പതിവാണ്. കുഞ്ഞ് അച്ഛനെപ്പോലെയാണ് അല്ലെങ്കില്‍ അമ്മയെപ്പോലെയാണ് എന്നൊക്കെ പറയുന്നവരുണ്ട്. എന്നാല്‍ ജനിക്കുന്നതിന് മുമ്പ് കുഞ്ഞ് എങ്ങനെയെരിക്കുമെന്ന് അറിയാന്‍ പറ്റുമോ? അത്തരമൊരു ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ബേബി ഗ്ലിംപ്‌സ്. മാതാപിതാക്കളുടെ ഡിഎന്‍എ സാംപിള്‍ വിശകലനം ചെയ്തുകൊണ്ടാണ് ജനിക്കാന്‍പോകുന്ന കുഞ്ഞിന്റെ ചിത്രം ബേബി ഗ്ലിംപ്‌സ് ആപ്പ് തയ്യാറാക്കുന്നത്. ജനിക്കുന്ന കുട്ടികള്‍ക്ക് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് അറിയാനുള്ള ജനിതക പരിശോധന ഇപ്പോള്‍ സാര്‍വ്വത്രികമാണ്. എന്നാല്‍ ജനിതക വിശകലനത്തിലൂടെ കുട്ടി എങ്ങനെയെരിക്കുമെന്ന പരിശോധനഫലം ഒരു ആപ്പ് നല്‍കുന്നത് പുതിയ കാര്യമാണെന്നാണ് ബേബി ഗ്ലിംപ്‌സിന്റെ അവകാശവാദം. എന്നാല്‍ ആരോഗ്യമേഖലയിലുള്ളവര്‍ ഇത്തരം പരിശോധനകളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം പരിശോധനകള്‍ക്ക് വിധേയമാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് ദ സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന മുന്നറിയിപ്പ്.