കു​ട്ടി​ക​ളു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗം; ഫാ​മി​ലി ലി​ങ്ക് ആ​പ്പു​മാ​യി ഗൂ​ഗി​ൾ

ആ​ൻ​ഡ്രോ​യ്ഡ് ഡി​വൈ​സു​ക​ൾ​ക്കു​ള്ള ഗൂ​ഗി​ളി​ന്‍റെ പാ​ര​ന്‍റെ​ൽ ക​ണ്‍​ട്രോ​ൾ ആ​പ്പ് ഫാ​മി​ലി ലി​ങ്കി​ന്‍റെ ബീ​റ്റാ ടെ​സ്റ്റിം​ഗ് പൂ​ർ​ത്തി​യാ​യി. ആ​പ്പ് അ​മേ​രി​ക്ക​യി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു ല​ഭ്യ​മാ​യി​ത്തു​ട​ങ്ങി. കു​ട്ടി​ക​ളു​ടെ ഫോ​ണ്‍ ഉ​പ​യോ​ഗ​ത്തെ പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​ണ് ഈ ​ആ​പ്പ്. കു​ട്ടി​ക​ളു​ടെ ഫോ​ണി​ൽ ഏ​തെ​ല്ലാം ആ​പ്പു​ക​ൾ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്നു​വെ​ന്ന് ഇ​തി​ലൂ​ടെ നി​രീ​ക്ഷി​ക്കാം. ആ​വ​ശ്യ​മി​ല്ലാ​ത്ത​തെ​ന്നു തോ​ന്നു​ന്ന​വ മാ​താ​പി​താ​ക്ക​ൾ​ക്ക് ത​ട​യാ​നു​മാ​കും. ഫോ​ണ്‍ ഉ​പ​യോ​ഗ​സ​മ​യം ക്ര​മ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യം​ ന​ൽ​കു​ന്ന ആ​പ്പ് അ​തേ​ക്കു​റി​ച്ചു​ള്ള പ്ര​തി​വാ​ര, പ്ര​തി​മാ​സ റി​പ്പോ​ർ​ട്ടു​ക​ളും ന​ൽ​കും. നി​ശ്ചി​ത സ​മ​യം കു​ട്ടി​ക​ൾ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു​ക​ഴി​ഞ്ഞാ​ൽ അ​ത് ത​നി​യേ ലോ​ക്ക് ആ​കു​ന്ന വി​ധ​ത്തി​ൽ ക്ര​മ​പ്പെ​ടു​ത്താം.

Top