വാഷിങ്ടണ്‍: നവജാതശിശുവിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് ഒരമ്മ. 23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിന്റെ ഫോട്ടോയാണ് ക്രിസ്റ്റീന ഹാന്‍ എന്ന അമേരിക്കക്കാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 81 ദിവസമാണ് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചതെന്ന് ഇവര്‍ പറയുന്നു. അഞ്ച് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുപത്തിയേഴുകാരിയായ ക്രിസ്റ്റീന മാസം തികയാതെ മാര്‍ക്കസ് ക്രോപ്പറിനെ പ്രസവിക്കുന്നത്. 7.8 ഇഞ്ച് നീളം മാത്രമായിരുന്നു കുഞ്ഞിന് ഉണ്ടായിരുന്നത്. ഒരു പെന്‍സില്‍ ബാഗിന്റെ അത്രമാത്രമേ തന്റെ കുഞ്ഞ് ഉണ്ടായിരുന്നുള്ളുവെന്ന് ഈ അമ്മ ഓര്‍ക്കുന്നു. പ്ലാസന്റെ പൊട്ടിയതായിരുന്നു പെട്ടെന്നുള്ള പ്രസവത്തിന് കാരണം. പ്രസവ സമയത്ത് 737 ഗ്രാം മാത്രമായിരുന്ന മാര്‍ക്കസ് ഇപ്പോള്‍ 5 കിലോയിലധികം തൂക്കമുണ്ട്. ചികിത്സയുടെ ഭാഗമായി കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. പ്രായം തികയാതെ പ്രസവിച്ചതിനാല്‍ മകനെ നഷ്ടപ്പെടുമോ എന്ന ഭയം തനിക്കുണ്ടായിരുന്നു, എന്നാല്‍ അതെല്ലാം തന്റെ കുഞ്ഞ് അതിജീവിച്ചെന്ന് ക്രിസ്റ്റീന പറയുന്നു. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഹെല്‍ത്താണ് മാര്‍ക്കസിനെ രക്ഷിച്ചത്.
23 ആഴ്ച മാത്രം പ്രായമുളള കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചു; ചിത്രങ്ങള്‍ അമ്മ പുറത്തുവിട്ടു
Tags: new born baby